ക്ലോത്തിങ് ആൻഡ് ഫാഷൻ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി (ഐ.ഐ.എച്ച്.ടി. -കണ്ണൂർ) ക്ലോത്തിങ് ആൻഡ് ഫാഷൻ ടെക്‌നോളജി കോഴ്‌സിന് അപേക്ഷക്ഷണിച്ചു.ഫാഷൻ ഡിസൈനിങ്, ഗാർമെന്റ് മാനുഫാക്ചറിങ് ടെക്‌നോളജി, അപ്പാരൽ പ്രൊഡക്‌ഷൻ ടെക്‌നോളജി, പ്രൊഡക്‌ഷൻ ആൻഡ് മാർക്കറ്റിങ് മാനേജ്‌മെന്റ്, ക്ലോത്തിങ് മാത്തമാറ്റിക്സ് ആൻഡ് ഗാർമെന്റ് ലാബ് തുടങ്ങിയ വിഷയങ്ങൾ കോഴ്‌സിലുണ്ട്.
ഒരുവർഷം ദൈർഘ്യമുള്ള കോഴ്‌സിൽ എസ്.എസ്.എൽ.സി.യാണ് അടിസ്ഥാനയോഗ്യത. വീവിങ്, പ്രോസസിങ്, ഗാർമെന്റ് മേക്കിങ് ഫാക്ടറികളിൽ ജോലിസാധ്യതയുള്ള കോഴ്‌സാണിത്.അപേക്ഷ ജൂലായ് അഞ്ചുവരെ നൽകാം. വിവരങ്ങൾക്ക്: www.iihtkannur.ac.in/
Content Highlights: Applications are invited for Clothing and Fashion Technology Course