5.5 ലക്ഷം ഉദ്യോഗാർഥികൾ, 2072 കേന്ദ്രങ്ങൾ; സിവിൽ സർവീസസ് പ്രിലിംസിൽ മുഖ പരിശോധന വിജയകരമായി നടപ്പാക്കി

#Education Desk
Photo: https://upsconline.nic.in/ora/
Photo: https://upsconline.nic.in/ora/

ന്യൂഡൽഹി: ആൾമാറാട്ടം തടയുന്നതിന് ഉദ്യോഗാർഥികളുടെ ഫെയ്സ് ഓതന്റിക്കേഷൻ (മുഖംനോക്കി തിരിച്ചറിയൽ) ഈ വർഷത്തെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിൽ വിജയകരമായി നടപ്പാക്കി യു.പി.എസ്.സി.

മേയ് 24-ന് നടന്ന പരീക്ഷയിലാണ് ഇതു നടത്തിയത്. രാജ്യത്താകെ 2072 പരീക്ഷാകേന്ദ്രങ്ങളിൽ ഫെയ്സ് ഓതന്റിക്കേഷൻ നടത്തി. ഇതിനായി പ്രത്യേക പ്രോട്ടക്കോളും യു.പി.എസ്.സി. പുറത്തിറക്കിയിരുന്നു. ഐ.ടി. മന്ത്രാലയത്തിനു കീഴിലെ നാഷണൽ ഇ-ഗവേണൻസ് ഡിവിഷന്റെ സാങ്കേതിക സഹായത്തോടെയാണ് മുഖ പരിശോധനയ്ക്കുള്ള ആപ്ലിക്കേഷൻ യു.പി.എസ്.സി. വികസിപ്പിച്ചത്.

പരിശോധനയ്ക്കുള്ള മാനദണ്ഡങ്ങൾ സംസ്ഥാനങ്ങളുമായി പരീക്ഷയ്ക്കുമുന്നേ പങ്കുവെച്ചു.

6-8 സെക്കൻഡിൽത്തന്നെ ഒരാളുടെ പരിശോധന പൂർത്തിയാകുമെന്നതിനാൽ കാലതാമസമില്ലാതെ നടപ്പാക്കാനായി. ക്രമക്കേടുകളുടെ സാധ്യതയില്ലാതാക്കി 5.5 ലക്ഷത്തോളം ഉദ്യോഗാർഥികൾ പങ്കെടുത്ത പരീക്ഷയിൽ വിജയകരമായി സംവിധാനം നടത്താനായത് നേട്ടമാണെന്ന് യു.പി.എസ്.സി. ചെയർമാൻ അജയ് കുമാർ പറഞ്ഞു.

Content Highlights: In a major tech-driven move to eliminate exam malpractices, the UPSC successfully implemented a fast and secure face authentication system for over 5.5 lakh candidates during the Civil Services Preliminary examination held across 2,072 centers.