നിർമിത ബുദ്ധിയിൽ മാസ്റ്റേഴ്സ് ബിരുദവുമായി ചിക്കാഗോ സർവകലാശാല; ആദ്യ ബാച്ച് 2027-ൽ

#Education desk
പ്രതീകാത്മകചിത്രം| നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം| നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ചിക്കാഗോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എ.ഐ) ആദ്യത്തെ മാസ്റ്റേഴ്സ് ബിരുദ പ്രോഗ്രാം പ്രഖ്യാപിച്ച് ചിക്കാഗോ സർവകലാശാല. ഒമ്പത് മാസം ദൈർഘ്യമുള്ള ഫുൾടൈം കോഴ്സായ 'മാസ്റ്റർ ഓഫ് സയൻസ് ഇൻ അപ്ലൈഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' പ്രോഗ്രാമിന്റെ ആദ്യ ബാച്ച് 2027-ൽ ആരംഭിക്കും.

സർവകലാശാലയുടെ ഫിസിക്കൽ സയൻസസ് ഡിവിഷനും ഡാറ്റാ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് കോഴ്സ് നടത്തുന്നത്.

മെഷീൻ ലേണിങ്, ഡീപ് ലേണിങ് എന്നിവയ്ക്ക് പുറമേ എ.ഐ സാങ്കേതികവിദ്യകളെ പ്രായോഗികതലത്തിൽ ഉപയോഗിക്കാൻ കഴിവുള്ള വിദഗ്ദ്ധരുടെ കുറവ് നികത്താനാണ് ലക്ഷ്യമിടുന്നത്. 

ചിക്കാഗോ സർവകലാശാല അവതരിപ്പിക്കുന്ന പ്രത്യേക ആക്സിലറേറ്റഡ് പ്രോഗ്രാമുകളിലൂടെ വിദ്യാർഥികൾക്ക് ഒമ്പത് മാസം കൊണ്ട് മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കാം. 

പ്രധാന സവിശേഷതകൾ:

  • പ്രധാന വിഷയങ്ങൾ: എ.ഐ തിയറികൾ, അഡ്വാൻസ്ഡ് ആർക്കിടെക്ചർ, എ.ഐ സെക്യൂരിറ്റി ആൻഡ് ഗവേണൻസ്, വിപണിയിലെ എ.ഐ നേതൃത്വം തുടങ്ങി നാല് പ്രധാന വിഷയങ്ങൾ കോഴ്സിൽ ഉൾപ്പെടുന്നു.

  • ഇലക്ടീവുകൾ: എ.ഐ ഇൻ പ്രാക്ടീസ്, ഫ്രോണ്ടിയർ എ.ഐ, പെർഫോമൻസ് എ.ഐ എന്നീ മൂന്ന് മേഖലകളിൽ നിന്നായി വിദ്യാർഥികൾക്ക് അഞ്ച് ഇലക്ടീവ് വിഷയങ്ങൾ തിരഞ്ഞെടുക്കാം.

  • പ്രത്യേക പഠനമേഖലകൾ: മൾട്ടിമോഡൽ ഏജന്റുകൾ, പ്രൊഡക്ഷൻ എ.ഐ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോമെഡിസിൻ, അസറ്റ് മാനേജ്മെന്റ് എന്നിവയും കോഴ്സിന്റെ ഭാഗമാണ്.

  • പ്രായോഗിക പരിശീലനം: കോഴ്സിന്റെ ആദ്യദിനം മുതൽ തന്നെ തീയറിക്കൊപ്പം പ്രായോഗിക പരിശീലനത്തിനും (Hands-on Application) മുൻഗണന നൽകും. പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് സ്വന്തം പ്രൊഫഷണൽ പോർട്ട്ഫോളിയോ തയ്യാറാക്കാനുള്ള അവസരവും ലഭിക്കും. 

Content Highlights: University of Chicago launches its first Masters in Artificial Intelligence program