കോവിഡ്: യു.ജി.സി ഫെലോഷിപ്പുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു
ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനകാലയളവില്‍ അവസാനിക്കുന്ന ഫെലോഷിപ്പുകള്‍ ആറുമാസത്തേക്കുകൂടി നീട്ടില്‍കുമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍. പ്രോജക്ടുകള്‍ തീര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സമയം നല്‍കണമെന്ന് സര്‍വകലാശാലകള്‍ക്ക് യു.ജി.സി നിര്‍ദേശം നല്‍കി.
കാലാവധി നീട്ടിയ ഫെലോഷിപ്പുകള്‍
- ഡോ. എസ്. കോത്താരി പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്
- ഡോ. എസ്. രാധാകൃഷ്ണന്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്
- പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ഫോര്‍ എസ്.സി./ എസ്.ടി.
- പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ഫോര്‍ വിമന്‍
- ബി.എസ്.ആര്‍. ഫെലോഷിപ്പ്
- ബി.എസ്.ആര്‍. ഫാക്കല്‍റ്റി ഫെലോഷിപ്പ്
- എമറിറ്റസ് ഫെലോഷിപ്പ്
ഡോ. എസ്. കോത്താരി പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അര്‍ഹരായവര്‍ക്ക് കോഴ്‌സിന് ചേരാനുള്ള സമയവും ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.
Content Highlights: UGC Extends Tenure For Fellowships Expiring During Coronavirus Pandemic
Content Highlights: