പഠനച്ചെലവുകൾക്ക് ഇനി സ്കോളർഷിപ്പ് തുണ: വർഷത്തിൽ 20 ലക്ഷം രൂപ വരെ നേടാൻ അവസരം, വിവരങ്ങളറിയാം

#Education desk
പ്രതീകാത്മക ചിത്രം| Photo:canva.com
പ്രതീകാത്മക ചിത്രം| Photo:canva.com

പഠനച്ചെലവുകൾ കാരണം ഉണ്ടാകുന്ന സാമ്പത്തിക ഭാരം കുറയ്ക്കാൻ ബാങ്ക് വായ്പകളെ മാത്രം ആശ്രയിക്കുന്നതിനോ, സാമ്പത്തിക പ്രതിസന്ധി കാരണം പഠനം അവസാനിപ്പിക്കുന്നതിനോ മുമ്പ്  അനുയോജ്യമായ സ്കോളർഷിപ്പുകൾ കണ്ടെത്തുകയാണ് പ്രധാനം. ഈ അധ്യയന വർഷത്തേക്ക് അപേക്ഷിക്കാവുന്ന വർഷത്തിൽ 12,000 രൂപ മുതൽ 20 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കുന്ന പ്രധാനപ്പെട്ട ചില സ്കോളർഷിപ്പുകൾ പരിചയപ്പെടാം. 

പ്രധാന സ്കോളർഷിപ്പുകൾ:

  • എൽ.ഐ.സി ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ് 2026-27:

    സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർഥികൾക്കാണ് അവസരം. 10, 12 ക്ലാസുകളിൽ കുറഞ്ഞത് 60% മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. വാർഷിക കുടുംബ വരുമാനം 4.5 ലക്ഷം രൂപയിൽ കവിയരുത്.

    • ധനസഹായം: പ്രതിവർഷം 50,000 രൂപ വരെ

    • അവസാന തീയതി: സെപ്റ്റംബർ 30

  • എസ്.ബി.ഐ പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ്പ്:

    9 മുതൽ 12 വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾ, ബിരുദ-ബിരുദാനന്തര വിദ്യാർഥികൾ, ഐ.ഐ.ടി, ഐ.ഐ.എം, ഐ.ഐ.ടി അല്ലാത്ത മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. 75% മാർക്കോ 7.0 സി.ജി.പി.എയോ വേണം. (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഇളവുണ്ട്).

    • ധനസഹായം: 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെ

    • അവസാന തീയതി: സെപ്റ്റംബർ 19

  • ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് എഞ്ചിനീയറിങ് സ്കോളർഷിപ്പ്:

    2026-27 അധ്യയന വർഷത്തിൽ ബി.ഇ/ബി.ടെക് ഒന്നാം വർഷത്തിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. വാർഷിക കുടുംബ വരുമാനം ആറ് ലക്ഷം രൂപയിൽ താഴെയായിരിക്കണം.

    • ധനസഹായം: പ്രതിവർഷം ഒരു ലക്ഷം രൂപ വീതം (4 വർഷത്തേക്ക്)

    • അവസാന തീയതി: സെപ്റ്റംബർ 20

  • മുസ്കാൻ സ്കോളർഷിപ്പ് പ്രോഗ്രാം 2.0 :

    കേരളം ഉൾപ്പെടെയുള്ള തെരഞ്ഞെടുത്ത സംസ്ഥാനങ്ങളിലെ 9 മുതൽ 12 വരെയുള്ള സ്കൂൾ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വാണിജ്യ വാഹന ഡ്രൈവർമാരുടെയും മെക്കാനിക്കുകളുടെയും മക്കൾക്കും ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്കും മുൻഗണന.

    • ധനസഹായം: 12,000 രൂപ വരെ

    • അവസാന തീയതി: സെപ്റ്റംബർ 30

  • പരിവർത്തൻ ഇ.സി.എസ്.എസ് പ്രോഗ്രാം (എച്ച്.ഡി.എഫ്.സി ബാങ്ക്):

    ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മുൻ പരീക്ഷയിൽ 55% മാർക്ക് ആവശ്യമാണ്. കുടുംബ വരുമാന പരിധി 2.5 ലക്ഷം രൂപ.

    • ധനസഹായം: 75,000 രൂപ വരെ

    • അവസാന തീയതി: ഒക്ടോബർ 31

  • ഓക്ക് നോർത്ത് സ്കോളർഷിപ്പ്:

    ബീഹാർ, ജാർഖണ്ഡ് സ്വദേശികളായ STEM കോഴ്‌സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക്. (അവസാന തീയതി: സെപ്റ്റംബർ 20).

  • ഈസ്റ്റ്മാൻ പവർഅപ്പ് എഡ്യൂസ്കിൽ സ്കോളർഷിപ്പ്:

    എഞ്ചിനീയറിംഗ്, പോളിടെക്നിക്, മാനേജ്മെന്റ് വിദ്യാർത്ഥികൾക്കായി സാമ്പത്തിക സഹായത്തോടൊപ്പം സർട്ടിഫിക്കേഷൻ കോഴ്‌സുകളും നൽകുന്നു. (അവസാന തീയതി: സെപ്റ്റംബർ 30).

ആവശ്യമായ രേഖകൾ:

ആധാർ കാർഡ്, മുൻ വർഷത്തെ മാർക്ക് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ്, അഡ്മിഷൻ പ്രൂഫ്, ബാങ്ക് പാസ് ബുക്ക് പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

ഓരോ സ്കോളർഷിപ്പിന്റെയും കൃത്യമായ യോഗ്യതാ മാനദണ്ഡങ്ങൾ മനസ്സിലാക്കി വിദ്യാർഥികൾക്ക് അവസാന തീയതിക്ക് മുൻപായി തന്നെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി അപേക്ഷ സമർപ്പിക്കാം.

Content Highlights: Discover essential scholarships offering financial assistance from ₹12,000 up to ₹20 lakhs for school, engineering, and higher education students with upcoming application deadlines.