എൻജിനിയറിങ്/ ഡിപ്ലോമ വിദ്യാർഥികൾക്ക് ടാറ്റാ ടെക്നോളജീസ് ഇനവെന്റ്റ് ഹാക്കത്തൺ

#ഡോ. എസ്. രാജുകൃഷ്‌ണൻ
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ഉത്പാദനമേഖല നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം നൽകാൻ ടാറ്റാ ടെക്നോളജീസ് ഇനവെൻറ് ഹാക്കത്തണിന് ഇപ്പോൾ അപേക്ഷിക്കാം. 

എൻജിനിയറിങ് വിദ്യാർഥികളെയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുക. സഹകരിച്ചു പ്രവർത്തിക്കാനുള്ള മനോഭാവം വളർത്തുക, ആശയങ്ങൾ ഉയർന്ന തലങ്ങളിലേക്ക് വളർത്തിയെടുക്കുക. അവരുടെടാലൻറ് പ്രകടിപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കുക തുടങ്ങിയവ പ്രോഗ്രാം ലക്ഷ്യങ്ങളാണ്. മുന്നിലെത്തുന്ന മൂന്നുപ്രോജക്ടുകൾക്ക് നാലരലക്ഷം രൂപയുടെ കാഷ്പ്രൈസ്, വേതനത്തോടെയുള്ള ഇന്റേൺഷിപ്പ്, മറ്റ് പ്രത്യേക അംഗീകാരങ്ങൾ എന്നിവ ലഭിക്കും. ആമസോൺ വെബ് സർവീസുമായി സഹകരിച്ചാണ് നൈപുണിവികസനപദ്ധതികൾ നടപ്പാക്കുക.

പ്രമേയം

ഇനവേറ്റിങ് ദ ഫ്യൂച്ചർ ഓഫ് സ്മാർട്ട് മൊബിലിറ്റി' എന്നതാണ് ഹാകത്തൺ പ്രമേയം. സ്‌മാർട്ട് മൊബിലിറ്റി, ഇൻറലിജൻറ് ടെക്നോളജിസ്, ഹ്യൂമൻ സെൻട്രിക് ഡിസൈൻ, സസ്റ്റൈനബിൾ എൻജിനിയറിങ് എന്നിവയിലൂടെ 'സ്മാർട്ട് മൊബിലിറ്റി' പുതിയ കാലഘട്ടത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് ഹാക്കത്തൺ പ്രഖ്യാപിച്ചിരിക്കുന്നത്. മൊബിലിറ്റി മേഖല നേരിടുന്ന വെല്ലുവിളികൾക്ക് എഐ, ജനറേറ്റീവ് എഐ. ഏജൻറിക് എഐ. ഐടി, എംബഡഡ് സോഫ്റ്റ് വേർ, ക്ലൗഡ്, ഡിജിറ്റൽ ട്വിൻ, എആർ/വിആർ ഉൾപ്പെ ടെയുള്ള മേഖലക ളുടെ സ്വാധീനം പ്ര യോജനപ്പെടുത്തി, സോഫ്റ്റ്വേർ ഡി ഫൈൻഡ് വെഹി ക്കിൾസ്, എഐ ഡ്രിവൺ എംബഡഡ് ഇൻറലിജൻറ് ടു ഓട്ടോ ണമസ് ഏജൻറ്സ്, ഏജൻ റിക് എഐ സൊല്യൂഷൻസ്, സസ്റ്റൈന ബിൾ മൊബിലിറ്റി സൊല്യൂഷൻസ്, ഇൻ റലിജൻറ് മാനുഫാക്‌ചറിങ് സിസ്റ്റംസ്, ഇമേഴ്സിവ് ഫ്യൂമൻ സെൻട്രിക് ഡ്രൈവിങ് എക്സ്പീരിയൻസ് തുടങ്ങിയവ വികസിപ്പിച്ചെടുക്കാനുള്ള പ്രോജക്ടുകൾ വിദ്യാർഥികൾക്ക് നിർദേശിക്കാം.

യോഗ്യത

ഇന്ത്യയിൽ 2025-26 അധ്യയനവർഷം ബിഇ/ബിടെക്/ഡിപ്ലോമ പ്രോഗ്രാമിൽ അന്തിമവർഷത്തിൽ/പ്രീഫൈനൽ വർഷത്തിൽ പഠിക്കുന്നവരായിരിക്കണം. മത്സരത്തിൽ വ്യക്തി എന്നനിലയിലോ ടീമായോ പങ്കെടുക്കാം. പരമാവധി വിജയികൾക്ക് ടാറ്റാ ടെക്നോളജീസിൽ പെയ്‌ഡ് ഇന്റേൺഷിപ്പ് അഞ്ചുപേർക്ക് ഒരു ടീമിൽ അംഗങ്ങളാകാം. എല്ലാവരും യോഗ്യത തൃപ്തിപ്പെടുത്തണം. ജെൻഡർ ഡൈവേഴ്സിറ്റി അഭികാമ്യമാ ണ്. ഭിന്നശേഷിക്കാരുടെ പങ്കാളിത്തവും പ്രതീക്ഷിക്കുന്നു. പ്രോജക്ട് ഷോർട്ട് ലിസ്റ്റിങ്, സ്റ്റോറിങ് എന്നിവയ്ക്ക് ടീം ഡൈവേഴ്സിറ്റി പ്രധാന മാനദണ്ഡമാണ്.

കാറ്റഗറികൾ

ഓട്ടോമേറ്റീവ്, ഏറോസ്പെയ്‌സ്, ഇൻ ഡസ്ട്രി ഹെവി മെഷിനറി വെർട്ടിക്കൽസ് എന്നീ മേഖലകളിൽ പ്രസക്തിയുള്ള നൂതന പ്രോജക്ടുകൾ നൽകാം. 

പ്രോജക്ട് മേഖലകൾ

എഐ ആൻഡ് എംബഡഡ് ഇൻറലി ജൻസ് ഫോർ സ്മാർട്ട് വെഹിക്കിൾസ്, സോഫ്റ്റ്‌വേർ ഡിഫൈൻ ഡ് വെഹിക്കിൾ പ്ലാറ്റ്ഫോംസ് ആൻഡ് ഒടിഎ ആർക്കി ടെക്‌ചർ; സസ്റ്റൈനബിൾ മൊബിലിറ്റി ആൻഡ് സർക്കു ലർ ബാറ്ററി സിസ്റ്റംസ്, കണക്ടഡ് മൊബിലിറ്റി ആൻഡ് സെക്യൂർ കമ്യൂണി ക്കേഷൻ, ഫ്യൂമൻ സെൻട്രിക് ആൻഡ് ഇമേഴ്സസീവ് ഡ്രൈവിങ് എക്സ്‌പീരിയൻസ്, ഇൻറലിജൻറ് മാനുഫാക്‌ചറിങ് സിസ്റ്റംസ് തുടങ്ങിയവ. ഓരോന്നിലെയും പരിഗണിക്കാവുന്ന ഉപമേഖലകൾ www.tatatechnologies.com/in/innovent/ൽ റൂൾസ് ആൻഡ് റെഗുലേ ഷൻസ്' ലിങ്കിൽ ലഭിക്കും.

ഘട്ടങ്ങൾ

പ്രോജക്ട് രജിസ്ട്രേഷൻ, വെർച്വൽ പിളസി (പ്രൂഫ് ഓഫ് കൺസെപ്റ്റ്) പ്രസൻ്റേഷൻ, ഫൈനൽ ഡെമോ ഡേ എന്നിവയാണ് മൂന്നുഘട്ട സെലക്ഷൻ പ്രക്രിയയിൽ ഉണ്ടാവുക.

രജിസ്ട്രേഷൻ

മികച്ച നിർദേശത്തിന് മൂന്നുലക്ഷം രൂപ സമ്മാനം ടീം രജിസ്ട്രേഷൻ (ടീം പേര്, ടീം ലീഡർ, ടീം അംഗങ്ങളുടെ വിശദാംശങ്ങൾ), പ്രോജക്ട് വിശദാംശങ്ങൾ (ഇൻഡസ്ട്രി വെർട്ടിക്കൽ, പ്രോജക്ട് കാറ്റഗറി, പ്രോബ്ലം സ്റ്റേറ്റ്‌മെന്റ്, നിർദേശിക്കുന്ന പരിഹാരം, പരിഹാരത്തിൽക്കൂടിയുള്ള നേട്ടങ്ങൾ, പ്രോജക്ടിന്റെ ഇപ്പോഴത്തെ നില, പ്രോജക്ടിൽ ഇതുവരെ ചെയ്ത കാര്യങ്ങൾ തുടങ്ങിയവ). സെൽഫ് ഇവാല്യു വേഷൻ ആൻഡ് ഡിക്സ റേഷൻ (പ്രോജക്ട് നോ വൽറ്റി, ഫിസിക്കൽ/ഫങ്ഷ ണൽ പ്രോട്ടോ ടൈപ്പ് രൂപപ്പെടുത്തുന്നതിന്റെ സാധ്യത, പ്രോജക്ടിൽക്കൂടി പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ തുടങ്ങിയവ) എന്നീ മൂന്നു ഭാഗങ്ങൾ രജിസ്ട്രേഷന്റെ ഭാഗമായി ഉണ്ടാകും. ജൂലായ് 30 വരെ www.tatatechnologies.com/in/innocent രജിസ്ട്രേഷൻ നടത്താം.

സമ്മാനങ്ങൾ

വിജയിക്ക് ഒന്നാം സമ്മാനമായി മൂന്നുലക്ഷം രൂപ ലഭിക്കും. രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം ഒരുലക്ഷം രൂപയും 50,000 രൂപയും ആയിരിക്കും. മുന്നിലെത്തുന്ന മൂന്നു ടീമുകൾക്ക് ടാറ്റാ ടെക്നോളജീസിന്റെ താത്പര്യമുള്ള ഒരു ലൊക്കേഷനിൽ പെയ്ഡ് ഇന്റേൺഷിപ്പ് അവസരമുണ്ടാകും.

Content Highlights: Apply now for the Tata Technologies InnoVent Hackathon!