സംസ്ഥാനങ്ങള്‍ക്ക് അവസാന വര്‍ഷ പരീക്ഷകള്‍ റദ്ദാക്കാനാവില്ല -യു.ജി.സി
ന്യൂഡല്‍ഹി: അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍ റദ്ദാക്കാനുള്ള മഹാരാഷ്ട്ര, ഡല്‍ഹി സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തിനെതിരെ യു.ജി.സി. ബിരുദദാനം സംബന്ധിച്ച അധികാരം യു.ജിസിക്കാണെന്നും സംസ്ഥാനങ്ങളുടെ നടപടി നിയമവിരുദ്ധമാണെന്നും കമ്മീഷനുവേണ്ടി ഹാജരായ സോളിസിറ്റല്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിനിടെ സെപ്റ്റംബര്‍ 30-നകം പരീക്ഷകള്‍ നടത്തണമെന്ന യു.ജി.സിയുടെ നിര്‍ദേശത്തിനെതിരെ വന്ന ഹര്‍ജികളില്‍ കോടതി വാദം കേള്‍ക്കവെയാണ് സോളിസ്റ്റര്‍ ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷകള്‍ നടത്താതിരിക്കുന്നത് വിദ്യാര്‍ഥികളുടെ താത്പര്യപ്രകാരമല്ലെന്നും സംസ്ഥാനങ്ങള്‍ ഏകപക്ഷീയമായി തീരുമാനമെടുത്താല്‍ ബിരുദം അംഗീകരിക്കാനാകില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു.
രാജ്യത്തെ 800-ലേറെ സര്‍വകലാശാലകളില്‍ 209 എണ്ണം പരീക്ഷകള്‍ പൂര്‍ത്തിയാക്കിയതായും 390 സര്‍വകലാശാലകള്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നതായും യു.ജി.സി സുപ്രീംകോടതിയെ അറിയിച്ചു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ജൂലായ് ആറിനാണ് യു.ജി.സി ഒടുവില്‍ ഭേദഗതി വരുത്തിയത്.
Content Highlights: States Cannot Cancel Final Year University Exams: UGC In Supreme Court
Content Highlights: