എൻഐടി കാലിക്കറ്റ്: പിജി അപേക്ഷ 19 വരെ

കോഴിക്കോട് എന്‍ഐടി ക്യാംപസ് | ഫോട്ടോ:ശ്യാം
കോഴിക്കോട് എന്‍ഐടി ക്യാംപസ് | ഫോട്ടോ:ശ്യാം

കോഴിക്കോട്: എൻഐടി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കാലിക്കറ്റ് വിവിധ പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി മേയ് 19-ന് വൈകീട്ട് അഞ്ചുവരെ നീട്ടി. മുഴുവൻ സമയ എംടെക്, എംപ്ലാൻ, എംഎസ്‌സി (സെൽഫ് സ്പോൺസേഡ്) ആൻഡ് എംടെക്, എംപ്ലാൻ (ഇൻഡസ്ട്രി സ്പോൺസേഡ്) വിഭാഗങ്ങളിലേക്കാണ് പ്രവേശനം. വിവരങ്ങൾക്ക്: www.nitc.ac.in | 0495-2286118/6119 | pgadmissions@nitc.ac.in

Content Highlights: NIT Calicut PG Admission Deadline Extended