പഠനത്തോടൊപ്പമുള്ള തൊഴിൽ സമയം; ന്യൂസീലൻഡിൽ വിദ്യാർഥികൾക്ക് ആഴ്ചയിൽ 25 മണിക്കൂർ വരെ ജോലി ചെയ്യാം

ന്യൂസീലൻഡ് സർക്കാരിൻ്റെ 'ഇന്റർനാഷണൽ എജ്യുക്കേഷൻ ഗോയിങ് ഫോർ ഗ്രോത്ത് പ്ലാൻ' പ്രകാരമുള്ള മാറ്റങ്ങൾ നവംബർ മൂന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പമുള്ള ജോലി സമയം ആഴ്ചയില്‍ 20 മണിക്കൂറില്‍ നിന്ന് 25 മണിക്കൂറായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് വമ്പന്‍ ഓഫറുമായി ന്യൂസീലന്‍ഡ്, പഠനത്തോടൊപ്പമുള്ള തൊഴില്‍ സമയം വര്‍ദ്ധിപ്പിച്ചു
പ്രധാന മാറ്റങ്ങൾ
- തൊഴിൽ സമയം വർധന: യോഗ്യരായ വിദ്യാർഥികൾക്ക് ആഴ്ചയിൽ 25 മണിക്കൂർ വരെ ജോലി ചെയ്യാൻ അനുമതിയുണ്ട്. നിലവിലുണ്ടായിരുന്ന 20 മണിക്കൂർ പരിധിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
പുതിയ വിസയ്ക്ക് അപേക്ഷിക്കുന്നവർക്കും ബാധകം: നവംബർ മൂന്ന് മുതൽ അനുവദിക്കുന്ന എല്ലാ പുതിയ സ്റ്റുഡന്റ് വിസകൾക്കും ഈ വർധന ബാധകമാണ്. അപേക്ഷകൾ ഈ തിയതിയ്ക്ക് മുമ്പ് ലഭിച്ചവർക്കും ഇളവ് ബാധകമാണ്.
നിലവിലെ വിദ്യാർഥികൾ: നിലവിൽ 20 മണിക്കൂർ തൊഴിൽ പരിധിയുള്ള വിസ കൈവശമുള്ള വിദ്യാർഥികൾക്ക് 25 മണിക്കൂർ ജോലി ചെയ്യാനായി 'വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷ' (variation of conditions) നൽകുകയോ അല്ലെങ്കിൽ ഒരു പുതിയ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുകയോ ചെയ്യാം.
വര്‍ധിപ്പിച്ച ജോലി സമയത്തിനു പുറമേ, അംഗീകൃത എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ സ്റ്റഡി എബ്രോഡ് പ്രോഗ്രാമുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഇപ്പോള്‍ പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള യോഗ്യത നല്‍കുന്നു. ഒരു സെമസ്റ്റര്‍ കോഴ്‌സ് മാത്രം ചെയ്യുന്നവരാണെങ്കിലും ഈ ആനുകൂല്യം ലഭ്യമാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറ്റുകയോ പഠന നിലവാരം കുറയ്ക്കുകയോ ചെയ്യുന്ന വിദ്യാര്‍ഥികള്‍, നിലവിലുള്ള വിസയുടെ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ അപേക്ഷിക്കുന്നതിന് പകരം പുതിയ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസീലൻഡ് എമിഗ്രേഷൻ വകുപ്പ് നൽകുന്ന കണക്കുകളനുസരിച്ച് നിലവിൽ 40,987 സ്റ്റുഡന്റ് വിസ ഉടമകൾക്ക് ന്യൂസീലൻഡിൽ ഇൻ-സ്റ്റഡി വർക്ക് റൈറ്റ്സ് ഉണ്ട്. ഇവരിൽ 30,000 പേരുടെ വിസകൾ 2026 മാർച്ച് 31-നോ അതിനുമുമ്പോ കാലാവധി കഴിയുന്നവയാണ്.
Content Highlights: New Zealand student visa holders can now work up to 25 hours per week.