മെഡിക്കൽ പ്രവേശനം: നീറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു; അറിയേണ്ടതെല്ലാം

#Education desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ന്യൂഡൽഹി: ബിരുദതല മെഡിക്കൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്-യു.ജി.) 2026-ന് മാർച്ച് എട്ടിന് രാത്രി ഒൻപതുവരെ neet.nta.nic.in വഴി അപേക്ഷിക്കാം. പരീക്ഷ മേയ് മൂന്നിന് ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെ നടത്തുമെന്ന്‌ നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.

പ്രധാന തീയതികൾ

  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 മാർച്ച് 8 (രാത്രി 9 മണി വരെ).

  • ഫീസ് അടയ്ക്കേണ്ട അവസാന സമയം: 2026 മാർച്ച് 8 (രാത്രി 11:50 വരെ).

  • അപേക്ഷയിലെ തിരുത്തലുകൾ : 2026 മാർച്ച് 10 മുതൽ 12 വരെ.

  • പരീക്ഷാ തീയതി: 2026 മെയ് 3.

  • പരീക്ഷാ സമയം: ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെ (3 മണിക്കൂർ).

അപേക്ഷാ ഫീസ് (ഇന്ത്യയിലെ പരീക്ഷാ കേന്ദ്രങ്ങൾക്ക്)

  • ജനറൽ വിഭാഗം: 1700 രൂപ.

  • ജനറൽ-EWS/ OBC-NCL: 1600 രൂപ.

  • SC/ST/PwBD/തേർഡ് ജെൻഡർ: 1000 രൂപ.

  • വിദേശത്തെ പരീക്ഷാ കേന്ദ്രങ്ങൾ: 9500 രൂപ (എല്ലാ വിഭാഗങ്ങൾക്കും).

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഓൺലൈൻ വഴി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ.

  • സമീപകാലത്ത് എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ, അഡ്രസ് പ്രൂഫ്, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

  • ഒരാൾ ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാവൂ. ഒന്നിലധികം അപേക്ഷകൾ നൽകുന്നത് അയോഗ്യതയ്ക്ക് കാരണമാകും.

  • എൻ.ടി.എയുമായുള്ള ആശയവിനിമയത്തിനായി സ്വന്തം മൊബൈൽ നമ്പറും ഇമെയിൽ വിലാസവും (അല്ലെങ്കിൽ രക്ഷിതാക്കളുടേത്) നൽകാൻ ശ്രദ്ധിക്കുക.

പരീക്ഷാ കേന്ദ്രം, അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട തീയതി, ഫലപ്രഖ്യാപനം എന്നിവ സംബന്ധിച്ച വിവരങ്ങൾ പിന്നീട് ഔദ്യോഗിക വെബ്സൈറ്റുകളിൽ (nta.ac.in, neet.nta.nic.in) പ്രസിദ്ധീകരിക്കും.

Content Highlights: National Testing Agency releases NEET UG 2026 exam notification.