നീറ്റ് യുജി 2026; സിറ്റി ഇൻ്റിമേഷൻ സ്ലിപ്പ് പുറത്തിറങ്ങി, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ന്യൂഡൽഹി: 2026-ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പരീക്ഷയ്ക്കുള്ള സിറ്റി ഇൻ്റിമേഷൻ സ്ലിപ്പ് നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in വഴി തങ്ങളുടെ പരീക്ഷാ കേന്ദ്രം ഏത് നഗരത്തിലാണെന്ന് പരിശോധിക്കാം.
2026 മെയ് 3-ന് (ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് പരീക്ഷ നടക്കുന്നത്. ഇന്ത്യയിലെ 552 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലും ഓഫ്‌ലൈൻ രീതിയിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
സിറ്റി സ്ലിപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in സന്ദർശിക്കുക.
'Candidate Activity' എന്ന വിഭാഗത്തിന് താഴെയുള്ള "Advance City Intimation for NEET UG 2026" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും നൽകി ലോഗിൻ ചെയ്യുക.
പരീക്ഷാ നഗരം രേഖപ്പെടുത്തിയ സ്ലിപ്പ് സ്ക്രീനിൽ തെളിയും. ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
യാത്രയും താമസസൗകര്യങ്ങളും മുൻകൂട്ടി ക്രമീകരിക്കുന്നതിനാണ് പരീക്ഷാ നഗരം നേരത്തെ അറിയിക്കുന്നത്. ഇത് അഡ്മിറ്റ് കാർഡ് അല്ലെന്ന് ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക. പരീക്ഷയ്ക്കുള്ള ഔദ്യോഗിക അഡ്മിറ്റ് കാർഡുകൾ ഉടൻ തന്നെ വെബ്സൈറ്റിൽ ലഭ്യമാക്കുമെന്ന് എൻടിഎ അറിയിച്ചു.
സഹായത്തിന്:
സിറ്റി സ്ലിപ്പ് ഡൗൺലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ ഉദ്യോഗാർത്ഥികൾക്ക് എൻടിഎ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാം.
ഫോൺ: 011-40759000, 011-69227700
ഇമെയിൽ: neetug2026@nta.ac.in
Content Highlights: Official release of NEET UG 2026 city intimation slips by NTA., Exam scheduled for May 3, 2026, across 566 cities worldwide