സുപ്രീം കോടതിയുടെ ഉത്തരവ്, നീറ്റ് പിജി 2025 മാറ്റിവച്ചു

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് പിജി) 2025 മാറ്റിവച്ചു. സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിനായി പരീക്ഷ ഒറ്റ ഷിഫ്റ്റില്‍ നടത്തണമെന്ന് നിര്‍ദ്ദേശിച്ച സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഈ തീരുമാനം.
ഈ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കി, ആദ്യം നിശ്ചയിച്ചിരുന്നതുപോലെ നീറ്റ് പിജി 2025 ഇനി രണ്ട് ഷിഫ്റ്റുകളില്‍ നടത്തില്ലെന്ന് NBEMS സ്ഥിരീകരിച്ചു.
എല്ലാ ഉദ്യോഗാര്‍ത്ഥികളെയും ഒറ്റ ഷിഫ്റ്റില്‍ ഉള്‍ക്കൊള്ളുന്നതിനായി NBEMS അധിക പരീക്ഷാ കേന്ദ്രങ്ങളും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണ്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് ഔദ്യോഗിക വെബ്‌സൈറ്റുകളായ natboard.edu.in-ലും nbe.edu.inലും അറിയിക്കും.
നീറ്റ് പിജി 2025-ന്റെ അഡ്വാന്‍സ്ഡ് സിറ്റി ഇന്റ്റിമേഷന്‍ സ്ലിപ്പ് ജൂണ്‍ 2-ന് പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നു.
ഇന്ത്യയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള (MD/MS/PG ഡിപ്ലോമ) പ്രവേശനത്തിനായി NBEMS നടത്തുന്ന ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയാണ് NEET PG.
Content Highlights: NEET PG 2025 Postponed: New Exam Date Soon