ജോലിക്കൊപ്പം പഠിക്കാം നവ്യ നവേലിനന്ദയ്ക്ക് ഐഐഎമ്മില്‍ ലഭിച്ച കോഴ്‌സിന്റെ പ്രത്യേകതകള്‍ ഇവയാണ്

അമിതാബ് ബച്ചന്റെ പേരമകള്‍ നവ്യനവേലി നന്ദ ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഉന്നത സ്ഥാപനമായ ഐഐഎമ്മില്‍ അഡ്മിഷന്‍ നേടി. ബ്ലെന്‍ഡഡ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് പ്രോഗ്രാമിനാണ് നവ്യ പ്രവേശനം നേടിയത്.നവ്യ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ അഡ്മിഷന്‍ വിവരം പങ്കുവെച്ചിട്ടുണ്ട്.
അടുത്ത രണ്ട് വര്‍ഷം മികച്ച ആളുകള്‍ക്കും അധ്യാപകര്‍ക്കും ഒപ്പമാണ്.ബ്ലെന്‍ഡഡ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ക്ലാസ് ഓഫ് 2026... നവ്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
യുഎസിലെ ഫോദം സര്‍വ്വകലാശാലയില്‍ നിന്നും നവ്യ ഡിജിറ്റല്‍ ടെക്‌നോളി ആന്‍ഡ് യുഎക്‌സ് ഡിസൈനില്‍ ബിരുദം നേടിയിട്ടുണ്ട്. പ്രോജക്റ്റ് നവേലി എന്ന പേരിലൊരു എന്‍ജിഒയും നവ്യ സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് ഈ സ്ഥാപനം
എന്താണ് ബ്ലെന്‍ഡഡ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം
ജനുവരി 2024നാണ് ഐഐഎം അഹമ്മദാബാദ് ബ്ലെന്‍ഡഡ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗാം അവതരിപ്പിക്കുന്നത്. ജോലിചെയ്യുന്നവര്‍ക്കും ബിസിനസുകാര്‍ക്കുമായിട്ടാണ് കോഴ്‌സ് പ്രഥമമായി ഡിസൈന്‍ ചെയതിട്ടുള്ളത്. ഹൈബ്രിഡ് രീതിയിലാണ് പ്രോഗ്രാം. രണ്ട് വര്‍ഷത്തെ കോഴ്‌സാണിത്.
യോഗ്യത: മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയം വേണം. ബിരുദം. അഡ്മിഷന്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം
Content Highlights: Navya Nanda To Study At IIM Ahmedabad