സർക്കാരിൻ്റെ എട്ടാം വാർഷികം; ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയുമായി മേഘാലയൻ സർക്കാർ

#Education desk
കോൺറാഡ് സാങ്മ | Photo: ANI
കോൺറാഡ് സാങ്മ | Photo: ANI

മേഘാലയയിലെ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പും പ്രത്യേക പഠന സഹായ പദ്ധതികളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി കോൺറാഡ് സാങ്മ. എം.ഡി.എ (മെഘാലയ ഡെമോക്രാറ്റിക് അലയൻസ്). സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. മാർച്ച് ആറിനാണ് സ്കോളർഷിപ്പ് തുക വിദ്യാർത്ഥികൾക്ക് കൈമാറുക. 

വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പഠന സഹായികൾ പുറത്തിറക്കുന്ന കാര്യവും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷയിൽ കുട്ടികളുടെ വിജയശതമാനം വർദ്ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പത്താം ക്ലാസ് പരീക്ഷയിൽ പരാജയപ്പെടുന്നത് കുട്ടികളുടെ സ്വപ്നങ്ങളെ തകർക്കുമെന്നും അവരെ ജീവിതത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുക എന്നത് സർക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. 

പരീക്ഷകളിൽ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾ തോൽവിക്ക് പിന്നാലെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നത് ഇതിലൂടെ കുറയ്ക്കാനാകുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. രാജ്യത്തെ മറ്റ് പ്രമുഖ വിദ്യാഭ്യാസ ബോർഡുകളിലുള്ളതിന് സമാനമായ പിന്തുണ മേഘാലയയിലെ കുട്ടികൾക്കും ലഭ്യമാക്കാൻ സർക്കാർ പരിശ്രമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

Content Highlights: മേഘാലയ: ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും പഠന സഹായവും പ്രഖ്യാപിച്ചു | Meghalaya CM Announces Scholarship & Study Aid for Over 1 Lakh Students