'ബി പോസിറ്റീവായിരിക്കാന്‍, ബാക്കി എല്ലാം എ പോസിറ്റീവ്'; വൈറലായി മീനാക്ഷിയുടെ മാര്‍ക്ക്‌ലിസ്റ്റ്

കോട്ടയം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് സിനിമാതാരം മീനാക്ഷി. പരീക്ഷയില്‍ ഒമ്പത് എ പ്ലസും ഒരു ബി പ്ലസുമാണ് മീനാക്ഷി നേടിയത്.
'ഒന്ന് ബി പോസിറ്റീവായിരിക്കാന്‍, ബാക്കി എല്ലാം എ പോസിറ്റീവ്' എന്ന അടിക്കുറിപ്പോടെ മീനാക്ഷി തന്റെ മാര്‍ക് ലിസ്റ്റ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കോട്ടയം കിടങ്ങൂര്‍ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മീനാക്ഷി.
അനൂപ്-രമ്യ ദമ്പതിമാരുടെ മകളാണ്. സിനിമയില്‍ മീനാക്ഷി എന്നറിയപ്പെടുന്നെങ്കിലും ശരിയായ പേര് അനുനയ അനൂപ് എന്നാണ്.
Content Highlights: meenakshi anoop shares her sslc result goes viral