പ്രതിവര്‍ഷം 1.5 ലക്ഷം രൂപ നേടാം; പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായി കൊട്ടക് കന്യാ സ്‌കോളര്‍ഷിപ്പ്

പെൺകുട്ടികൾക്കായി കൊട്ടക് എജ്യുക്കേഷൻ ഫൗണ്ടേഷൻ നൽകുന്ന കൊട്ടക് കന്യാ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം. 12-ാം ക്ലാസ് കഴിഞ്ഞ് പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നവർക്കാണ് സ്കോളർഷിപ്പ്. ഒക്ടോബർ 31 വരെ അപേക്ഷ നൽകാം.
യോഗ്യത
- നാക് അംഗീകാരം, എൻ.ഐ.ആർ.എഫ്. റാങ്കിങ് എന്നിവയുള്ള സ്ഥാപനത്തിലായിരിക്കണം ഒന്നാംവർഷ പ്രവേശനം നേടിയിരിക്കേണ്ടത്. എൻജിനിയറിങ്, എം.ബി.ബി.എസ്., ആർക്കിടെക്ചർ, ഡിസൈൻ, ഇൻറഗ്രേറ്റഡ് എൽഎൽ.ബി. തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളിലൊന്നിൽ പഠിക്കുന്നവരാകണം.
- ക്ലാസ് 12 ബോർഡ് പരീക്ഷയിൽ കുറഞ്ഞത് 75 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എ. നേടണം. വാർഷിക കുടുംബവരുമാനം ആറ് ലക്ഷം രൂപയിൽ കവിയരുത്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം പരമാവധി ഒന്നര ലക്ഷം രൂപവരെ പഠനം പൂർത്തിയാക്കുംവരെ സ്കോളർഷിപ്പായി നൽകും. ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള അക്കാദമിക് ചെലവുകൾ, ഹോസ്റ്റൽ ഫീസ് (ഓൺ കാമ്പസ് ഹോസ്റ്റലുകൾക്കുമാത്രം), ഇൻറർനെറ്റ്, ലാപ്ടോപ്പ്, ബുക്സ്, സ്റ്റേഷനറി തുടങ്ങിയ ചെലവുകൾക്കായി മാത്രം സ്കോളർഷിപ്പ് തുക ഉപയോഗിക്കാം.
അപേക്ഷിക്കാൻ അർഹതയില്ലാത്തവർ
കോട്ടക് മഹീന്ദ്ര ഗ്രൂപ്പ്, കോട്ടക് എഡ്യൂക്കേഷൻ ഫൗണ്ടേഷൻ, ബഡ്ഡി4സ്റ്റഡി എന്നിവയിലെ ജീവനക്കാരുടെ കുട്ടികൾക്ക് കോട്ടക് കന്യ സ്കോളർഷിപ്പ് 2025-26-ന് അപേക്ഷിക്കാനാവില്ല.
Content Highlights: Kotak Kanya Scholarship 2025-26 is open for girls pursuing professional courses after Class 12. Get up to ₹1.5 Lakh annually.