പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷാഫലം ചൊവ്വാഴ്ച

തിരുവനന്തപുരം: പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷാഫലം ചൊവ്വാഴ്ച വൈകീട്ട് മൂന്നിനു മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പി.ആർ.ഡി. ചേംബറിലാണ് ഫലം പ്രഖ്യാപിക്കുന്ന വാർത്താസമ്മേളനം.
വിവിധ വെബ്‌സൈറ്റുകൾക്കു പുറമേ, മൊബൈൽ ആപ്പിലും ഫലം ലഭ്യമാക്കും.
വെബ്‌സൈറ്റുകൾ: nammudekeralam.kerala.gov.in, www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in
മൊബൈൽ ആപ്പുകൾ: SAPHALAM 2026, iExaMS-Kerala
Content Highlights: The Kerala Plus Two and VHSE examination results will be officially announced by Minister N. Shamudheen on Tuesday at 3:00 PM at the PRD Chamber in the Secretariat. Students can access their marks via multiple government portals and mobile applications like SAPHALAM 2026.