കേന്ദ്രീയ വിദ്യാലയ സംഗതന്‍ 63-ാമത് സ്ഥാപകദിനം സംഘടിപ്പിച്ചു

കൊച്ചി: കേന്ദ്രീയ വിദ്യാലയ സംഗതന്‍ 63-ാമത് സ്ഥാപകദിനം സംഘടിപ്പിച്ചു. പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയം നമ്പര്‍ 3 പോര്‍ട്ട് ട്രസ്റ്റ് വിദ്യാലയ ക്യാമ്പസിലായിരുന്നു പരിപാടികള്‍. വിദ്യാലയ പ്രിന്‍സിപ്പാള്‍ ടി. വിജയന്‍ സ്വാഗത പ്രസംഗം നടത്തി.
വൈസ് പ്രിന്‍സിപ്പാള്‍ എബ്രഹാം മാത്യു കേന്ദ്രീയ വിദ്യാലയ സംഗതന്‍ രൂപീകരണവും വളര്‍ച്ചയും ചരിത്രവും വിശദീകരിച്ചു. വിദ്യാര്‍ഥികളുടെ നൃത്ത പരിപാടി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി ചെയര്‍പേഴ്‌സണും പിഎംശ്രീ കെ.വി. പോര്‍ട്ട് ട്രസ്റ്റ് അധ്യക്ഷനുമായ ബി. കാശിവിശ്വനാഥന്‍ IRSME പരിപാടിയില്‍ മുഖ്യാതിഥിയായി. സേവനത്തില്‍ നിന്നും വിരമിച്ചതും വിരമിക്കുന്നതുമായ അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. അധ്യാപികയായ ഷൈല പി. പരിപാടിയില്‍ നന്ദി പ്രസംഗം നടത്തി.
Content Highlights: Kendriya Vidyalaya Sangathan marks its 63rd Foundation Day with vibrant celebrations at PM SHRI KV No. 3 Port Trust, Kochi. Dignitaries, student performances, and teacher felicitation.