ബെംഗളൂരു ജവാഹര്‍ലാല്‍ നെഹ്‌റു സെന്ററില്‍ ഫെലോഷിപ്പോട് കൂടി ഗവേഷണം; വിശദവിവരങ്ങള്‍ അറിയാം

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സ്വയംഭരണസ്ഥാപനമായ ബെംഗളൂരു ജവാഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച് (ജെഎന്‍സിഎഎസ്ആര്‍), വിവിധ യൂണിറ്റുകളിലെ ഗവേഷണപ്രോഗ്രാമുകളിലെ 2025-26 മിഡ് ഇയര്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കെമിസ്ട്രി ആന്‍ഡ് ഫിസിക്‌സ് ഓഫ് മെറ്റീരിയല്‍സ്, എന്‍ജിനിയറിങ് മെക്കാനിക്‌സ്, ഇവല്യൂഷണറി ആന്‍ഡ് ഓര്‍ഗനിസ്മല്‍ ബയോളജി, മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ജനറ്റിക്‌സ്, ന്യൂ കെമിസ്ട്രി, ന്യൂറോസയന്‍സ് എന്നീ യൂണിറ്റുകളിലാണ് പിഎച്ച്ഡി പ്രോഗ്രാമുകള്‍. എന്‍ജിനിയറിങ് മെക്കാനിക്‌സ് യൂണിറ്റില്‍ എംഎസ് (എന്‍ജിനിയറിങ്) പ്രോഗ്രാമും ലഭ്യമാണ്.
അപേക്ഷകര്‍ക്ക് യൂണിറ്റിനനുസരിച്ച് നിശ്ചിതവിഷയത്തില്‍/ബ്രാഞ്ചില്‍ എംഎസ്‌സി എംഇ/എംടെക്, ബിഇ/ബിടെക്/ബിഎസ് (നാലുവര്‍ഷം), ബിവിഎസ്സി/എംവിഎസ്‌സി, എംബിബിഎസ്/എംഡി തുടങ്ങിയവയില്‍ ഒരു യോഗ്യതാബിരുദം വേണം.
വിവിധ യൂണിറ്റുകള്‍ പരിഗണിക്കുന്ന വിഷയങ്ങള്‍/ബ്രാഞ്ചുകള്‍:
(1) കെമിസ്ട്രി ആന്‍ഡ് ഫിസിക്‌സ് ഓഫ് മെറ്റീരിയല്‍സ്
- എംഎസ്‌സി ഇലക്ട്രോണിക്‌സ്, കെമിക്കല്‍, മാത്തമാറ്റിക്കല്‍, ഫിസിക്കല്‍, മെറ്റീരിയല്‍ സയന്‍സസ്
- ബിഇ/ബിടെക്/എംഇ/എംടെക്/നാലുവര്‍ഷ ബാച്ച്ലര്‍ ഓഫ് സയന്‍സ്-ഇലക്ട്രോക്കല്‍, ഇലക്ട്രോണിക്‌സ്, മെറ്റലര്‍ജി, പോളിമര്‍, എന്‍ജിനിയറിങ് ഫിസിക്‌സ്, നാനോടെക്‌നോളജി, കെമിക്കല്‍
(2) എന്‍ജിനിയറിങ് മെക്കാനിക്‌സ്
- എംഎസ്‌സി മാത്തമാറ്റിക്കല്‍/ഫിസിക്കല്‍ സയന്‍സസ് *ബിഇ/ബിടെക്/എംഇ/എംടെക്/നാലുവര്‍ഷ ബാച്ച്ലര്‍ ഓഫ് സയന്‍സ്-എയ്റോസ്പേസ്, മെക്കാനിക്കല്‍, മെറ്റലര്‍ജി, പോളിമര്‍, എന്‍ജിനിയറിങ് ഫിസിക്‌സ്, കെമിക്കല്‍. കൂടാതെ അറ്റ്‌മോസ്ഫറിക് സയന്‍സ് എംഇ/എംടെക്.
(3) ഇവല്യൂഷണറി ആന്‍ഡ് ഓര്‍ഗനിസ്മല്‍ ബയോളജി
- എംഎസ്‌സി ലൈഫ് സയന്‍സസ് /ബയോളജിക്കല്‍ സയന്‍സസ് ഏതെങ്കിലും മേഖല/മാത്തമാറ്റിക്‌സ്/ഫിസിക്‌സ്
- ബിഇ/ബിടെക്/എംഇ/എംടെക്/നാലുവര്‍ഷ ബാച്ച്ലര്‍ ഓഫ് സയന്‍സ്- ബയോടെക്‌നോളജി, ബയോളജിക്കല്‍ എന്‍ജിനിയറിങ്, ബയോളജി അനുബന്ധമേഖല *എംബിബിഎസ്/എംഡി
- ബിവിഎസ്‌സി/എംവിഎസ്‌സി.
(4) മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ജനറ്റിക്‌സ്
- എംഎസ്‌സി ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോടെക്‌നോളജി, കെമിക്കല്‍, ബയോളജിക്കല്‍, ലൈഫ് സയന്‍സസ്
- ബിഇ/ബിടെക്/എംഇ/എംടെക്/നാലുവര്‍ഷ ബാച്ച്ലര്‍ ഓഫ് സയന്‍സ്- ബയോടെക്‌നോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോളജി അനുബന്ധമേഖല
- എംബിബിഎസ്/എംഡി
(5) ന്യൂ കെമിസ്ട്രി
കെമിസ്ട്രി/ഫിസിക്‌സ് മാസ്റ്റേഴ്‌സ് ഡിഗ്രി; ബിഇ/ബിടെക്/നാലുവര്‍ഷ ബാച്ച്ലര്‍ ഓഫ് സയന്‍സ് (കെമിസ്ട്രി ഒരു മുഖ്യവിഷയമായുള്ളത് അഭികാമ്യം)
(6) ന്യൂറോസയന്‍സ്
- എംഎസ്‌സി ലൈഫ്/ബയോളജിക്കല്‍ സയന്‍സസ്, ന്യൂറോസയന്‍സ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോടെക്‌നോളജി, ഫാര്‍മസി
- നാലുവര്‍ഷ ബാച്ച്ലര്‍ ഓഫ് സയന്‍സ്- ലൈഫ് സയന്‍സസ്, ബയോടെക്‌നോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോളജി അനുബന്ധമേഖല
- എംബിബിഎസ്/എംഡി *എംഇ/എംടെക് ബയോടെക്‌നോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോളജി അനുബന്ധമേഖല
- ബയോളജി ഇതരമേഖലയിലെ മാസ്റ്റേഴ്‌സ്/നാലുവര്‍ഷ ബാച്ച്ലര്‍ ബിരുദവും ന്യൂറോസയന്‍സില്‍ തെളിയിക്കപ്പെട്ട താത്പര്യവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
മാര്‍ക്ക് വ്യവസ്ഥ
എംഎസ്‌സി, എംഇ/എംടെക്/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് 55 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് വേണം. നാലുവര്‍ഷ/എട്ട് സെമസ്റ്റര്‍ ബാച്ച്ലര്‍ ബിരുദക്കാര്‍ക്ക് 75 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് വേണം.
പട്ടിക, ഒബിസി എന്‍സിഎല്‍, ഭിന്നശേഷി, സാമ്പത്തിക പിന്നാക്കം വിഭാഗക്കാര്‍ക്ക് അഞ്ചുശതമാനം ഇളവ് മാര്‍ക്ക് വ്യവസ്ഥയില്‍ ഉണ്ട്.
യൂണിറ്റിനനുസരിച്ച് ഗേറ്റ്/ജിപാറ്റ് അല്ലെങ്കില്‍ യുജിസി-ജെആര്‍എഫ്, സിഎസ്‌ഐആര്‍- നെറ്റ്-ജെആര്‍എഫ്/ഐസിഎംആര്‍ -ജെആര്‍എഫ്/ഡിബിടി-ജെആര്‍എഫ് /ഇന്‍സ്‌പെയര്‍-ജെആര്‍എഫ് യോഗ്യത വേണം. യോഗ്യതാ സ്‌കോറിന് 2026 ജനുവരി ഒന്നിന് സാധുതയുണ്ടാകണം. എംഇ/എംടെക്/തത്തുല്യയോഗ്യതയുള്ള അപേക്ഷകര്‍ക്ക് ദേശീയതല അര്‍ഹത നിര്‍ണയ പരീക്ഷായോഗ്യത അഭികാമ്യമാണ്.
അപേക്ഷ
വിശദമായ അറിയിപ്പ് www.jncasr.ac.in/admission/admissions ല്‍ ലഭിക്കും. അപേക്ഷ ഈ ലിങ്ക് വഴി നവംബര്‍ 10-ന് രാത്രി 11.59 വരെ നല്‍കാം. യോഗ്യതാ കോഴ്‌സ് അന്തിമ സെമസ്റ്റര്‍/വര്‍ഷ വിദ്യാര്‍ഥികള്‍ക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം. പ്രവേശനം നേടുന്നവര്‍ക്കെല്ലാം എന്‍ട്രി മോഡ് അനുസരിച്ച് ജെഎന്‍സിഎഎസ്ആര്‍, സിഎസ്‌ഐആര്‍, യുജിസി, ഐസിഎംആര്‍, ഡിബിടി ഇന്‍സ്‌പെയര്‍ എന്നിവയില്‍ ഒന്നില്‍നിന്നുമുള്ള ഫെലോഷിപ്പിന് അര്‍ഹതയുണ്ട്.
Content Highlights: Apply for PhD & MS programs at JNCASR Bengaluru for 2025-26. Explore research in science, engineering & medicine. Check eligibility & deadlines.