ഇന്ത്യന്‍ നാവികസേന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിലേക്ക് അപേക്ഷിക്കാം

Representational Image/PTI (comyan)
Representational Image/PTI (comyan)

ഇന്ത്യന്‍ നാവികസേന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (എക്‌സിക്യൂട്ടീവ് ബ്രാഞ്ച്) വിഭാഗത്തിലേക്ക് ഷോര്‍ട്ട് സര്‍വീസ് ഷോർട്ട് സർവീസ് കമ്മിഷൻ  (എസ്എസ്സി) വിജ്ഞാപനം. അവിവാഹിതരായ പുരുഷര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം(പ്രായപരിധി ബാധകം). ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 16 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

അപേക്ഷകര്‍ക്ക് 10 അല്ലെങ്കില്‍ 12 ക്ലാസുകളില്‍ ഇംഗ്ലീഷില്‍ കുറഞ്ഞത് 60% മാര്‍ക്ക് ഉണ്ടായിരിക്കണം. അതോടൊപ്പം ചുവടെ കൊടുത്തിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതകളില്‍ ഏതെങ്കിലും ഒന്നില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള വിജയം നേടിയിരിക്കണം

  • കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി, സോഫ്റ്റ്‌വെയര്‍ സിസ്റ്റംസ്, സൈബര്‍ സെക്യൂരിറ്റി, സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ്, കംപ്യൂട്ടര്‍ സിസ്റ്റംസ് ആന്‍ഡ് നെറ്റ്‌വര്‍ക്കിങ്, ഡാറ്റാ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സ് എന്നി വിഷയങ്ങളില്‍ എംഎസ്‌സി/ ബിഇ/ എംടെക്ക് 
  • എംസിഎ വിത്ത് ബിസിഎ/ ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി

പ്രായം:  2.1.2000 - 1.7.2005നും ഇടയില്‍ ജനിച്ചവര്‍. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.joinindiannavy.gov
 

Content Highlights: Indian Navy Invites Applications For SSC In Information Technology