ഇന്ത്യൻ വ്യോമസേനയിൽ 284 ഓഫീസർ ഒഴിവുകൾ; വനിതകൾക്കും അവസരം

#Career desk
പ്രതീകാത്മക ചിത്രം| Photo: AFP
പ്രതീകാത്മക ചിത്രം| Photo: AFP

വ്യോമസേനയിലേക്ക് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള എയർഫോഴ്‌സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (AFCAT01/2027) അപേക്ഷിക്കാം. ബ്രാഞ്ചുകൾ: ഫ്ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ).

ഫ്ളയിങ് ബ്രാഞ്ചിലേക്കുള്ള എൻ.സി.സി. സ്പെഷ്യൽ എൻട്രി ഇതോടൊപ്പമാണ് അപേക്ഷിക്കേണ്ടത്. 284 ഒഴിവുണ്ട്. കോഴ്സ് 2028 ജനുവരിയിൽ ആരംഭിക്കും. പെർമനന്റ് കമ്മിഷൻ പ്രകാരമുള്ള നിയമനവും ഷോർട് സർവീസ് കമ്മിഷൻ പ്രകാരമുള്ള നിയമനവും ഇതിൽ ഉൾപ്പെടും. വനിതകൾക്കും അപേക്ഷിക്കാം.

ബ്രാഞ്ചുകളും ഒഴിവും: ഫ്ലയിങ് -36, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ-124, ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ-108, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ- ഗേറ്റ് സ്‌കോർ മുഖേനയുള്ള തിരഞ്ഞെടുപ്പ്)-16. ശമ്പളം: പരിശീലനകാലത്ത് 56,100 രൂപ സ്റ്റൈപ്പെൻഡായി ലഭിക്കും. തുടർന്ന് 56,100-1,77,500 രൂപ സ്‌കെയിലിൽ നിയമനം നൽകും.

യോഗ്യത: ബിരുദം (എൻജിനിയറിങ് ഉൾപ്പെടെ). പ്ലസ്ടുതലത്തിൽ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. ഓരോ വിഭാഗത്തിലേക്കും ആവശ്യമായ ബിരുദ കോഴ്സ്, മാർക്ക് എന്നിവ സംബന്ധിച്ച വിവരങ്ങൾ വിജ്ഞാപനത്തിൽ ലഭിക്കും.

അവിവാഹിതരായിരിക്കണം. ട്രെയിനിങ് കാലത്തും വിവാഹം അനുവദിക്കില്ല. അപേക്ഷകർക്ക് നിർദിഷ്ട ശാരീരികയോഗ്യതകളും ഉണ്ടായിരിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും afcat.edcil.co.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 11-ന് രാത്രി 11.30 വരെ.

Content Highlights: The Indian Air Force has invited online applications for AFCAT 01/2027 to fill 284 officer vacancies across Flying and Ground Duty branches for unmarried male and female graduates, with applications closing on December 11.