ഐഐടി ഡൽഹി; അബുദാബി കാമ്പസിൽ ഈ വർഷം 400 വിദ്യാർഥികൾക്ക് പ്രവേശനം

ഐഐടി ഡൽഹിയുടെ അബുദാബി കാമ്പസിൽ വരുംവർഷം 400-ഓളം വിദ്യാർഥികൾക്ക് പഠനത്തിന് അവസരം ലഭിക്കും. ഐഐടി ഡൽഹി-അബുദാബി എക്‌സിക്യൂട്ടീവ് ഡയറക്ടർ ശന്തനു റോയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ അബുദാബി കാമ്പസിൽ 182 വിദ്യാർഥികളാണുള്ളത്.
യു.ജി. പ്രവേശനങ്ങൾ ജെഇഇ അഡ്വാൻസ്ഡ് വഴിയും കമ്പൈൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് (സിഎഇടി) വഴിയുമാണ് നടക്കുന്നതെന്ന് റോയ് അറിയിച്ചു. ആകെ വിദ്യാർഥികളുടെ ഏകദേശം മൂന്നിലൊന്നുപേർ ജെഇഇ അഡ്വാൻസ്ഡ് വഴിയാണ് പ്രവേശനം നേടുന്നത്.
അതേസമയം, സിഎഇടി പരീക്ഷ അഞ്ചുവർഷമായി യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്കുവേണ്ടിയുള്ളതാണ്. ഇന്ത്യ-യുഎഇ കരാറിന്റെ ഭാഗമായി 2024 സെപ്റ്റംബറിലാണ് ഖലീഫ സിറ്റിയിൽ കാമ്പസ് ഉദ്ഘാടനംചെയ്തത്.
Content Highlights: IIT Delhi`s Abu Dhabi campus will welcome over 400 students next year. Learn about admissions via JEE Advanced and CAET for expatriates in UAE.