ഹിന്ദിയിലും ഒഡിയയിലും എംബിഎ പഠിക്കാം, ഭാവിയില്‍ കൂടുതല്‍ ഭാഷ ഉള്‍പ്പെടുത്താന്‍ ഇഗ്നോ

Representative image: AI Image
Representative image: AI Image

ന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഹിന്ദിയിലും ഒഡിയയിലും എംബിഎ പ്രോഗ്രാം പഠിക്കാന്‍ അവസരം. ബഹുഭാഷാ പഠനത്തെയും പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള വിപുലമായ പ്രവേശനത്തെയും പ്രോത്സാഹിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020-ന്റെ ഭാഗമായിട്ടാണ് ഈ നടപടി.

മാതൃഭാഷകളില്‍ പഠിക്കാന്‍ എളുപ്പമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റ് വിദ്യാഭ്യാസം കൂടുതല്‍ പ്രാപ്യമാക്കാലാന്‍ ഇതിന് പിന്നിലെ ലക്ഷ്യം. ഇംഗ്ലീഷ് സംസാരിക്കാത്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള പഠിതാക്കള്‍ക്ക് ബിസിനസ് പഠനം സുഗമമാക്കാനും ഇഗ്‌നോ ലക്ഷ്യമിടുന്നു.

എഐസിടിഇ വികസിപ്പിച്ചെടുത്ത 'അനുവാദിനി' എന്ന എഐ അധിഷ്ഠിത ഉപകരണം ഉപയോഗിച്ച് പ്രധാന അക്കാദമിക് സാമഗ്രികള്‍ ഹിന്ദിയിലേക്കും ഒഡിയയിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

പഠനത്തിനുള്ള ഭാഷാപരമായ തടസ്സം നീക്കുന്നതില്‍ എഐ ഉപകരണങ്ങളുടെ പരിവര്‍ത്തനപരമായ പങ്ക് എഐസിടിഇ വൈസ് ചെയര്‍മാന്‍ ഡോ. അഭയ് ജെരെ എടുത്തുപറഞ്ഞു. ഭാവിയില്‍ മറ്റ് 10 ഇന്ത്യന്‍ ഭാഷകളില്‍ കൂടി എംബിഎ ഉള്ളടക്കം ലഭ്യമാക്കാന്‍ പദ്ധതികള്‍ ആലോചനയിലാണെന്നും അധികൃതര്‍ പറയുന്നു.

വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
 

Content Highlights: IGNOU Offers MBA in Hindi & Odia