ഗൂഗിൾ പബ്ലിക് പോളിസി ഫെലോഷിപ്പ് 2026: അപേക്ഷകൾ ക്ഷണിച്ചു

ടെക് പോളിസിയിലും ഇന്റർനെറ്റ് നയങ്ങളിലും താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് വാഷിംഗ്ടൺ ഡി.സിയിൽ പോയി പ്രവർത്തിക്കാൻ ഗൂഗിൾ അവസരം ഒരുക്കുന്നു. 2026 സമ്മർ ഗൂഗിൾ പബ്ലിക് പോളിസി ഫെലോഷിപ്പ് വിവരങ്ങൾ നിലവിൽ വെബ്സൈറ്റിൽ ലഭ്യമാണ്. വാഷിംഗ്ടൺ ഡി.സി.യിലെ പ്രമുഖ പൊതുതാൽപ്പര്യ സംഘടനകളിൽ ( തിങ്ക് ടാങ്കുകളിലും അഡ്വകസി ഗ്രൂപ്പുകളിലും) പ്രവർത്തിച്ചുകൊണ്ട്, സാങ്കേതിക-നയപരമായ വിഷയങ്ങളിൽ നേരിട്ട് ഇടപെടാനും വിദഗ്ധരിൽ നിന്ന് പഠിക്കാനും ഫെലോഷിപ്പ് അവസരമൊരുക്കും.
- അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ഏപ്രിൽ 9, ഉച്ചയ്ക്ക് 12:00 മണി (ET).
ഫെലോഷിപ്പ് കാലയളവ്: 2026 ജൂൺ മുതൽ ഓഗസ്റ്റ് വരെ
സ്റ്റൈപ്പൻഡ്: ഫുൾ-ടൈം (ആഴ്ചയിൽ 40 മണിക്കൂർ): 12,000 ഡോളർ (ഏകദേശം 11,03,880 രൂപ), പാർട്ട്-ടൈം 6,000 ഡോളർ: ഏകദേശം 5,51,940 രൂപ
യോഗ്യത:
-
2026 ഓഗസ്റ്റ് 30-ഓടെ ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ വിദ്യാർത്ഥിയായിരിക്കണം (അണ്ടർഗ്രാജ്വേറ്റ്, മാസ്റ്റേഴ്സ്, പിഎച്ച്ഡി തലത്തിലുള്ളവർക്ക് അപേക്ഷിക്കാം).
2026 ജനുവരി 1-ന് മുൻപ് 18 വയസ്സ് തികഞ്ഞിരിക്കണം.
ജോലി ചെയ്യുന്ന രാജ്യത്ത് (യു.എസ്.) ജോലി ചെയ്യാൻ നിയമപരമായ അനുമതി ഉണ്ടായിരിക്കണം. (ഇതിനായി ഗൂഗിൾ പ്രത്യേകം സഹായം നൽകുന്നതല്ല).
അപേക്ഷാ രീതി: പരമാവധി രണ്ട് ഹോസ്റ്റ് സംഘടനകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ നേരത്തെ നൽകുന്നത് നല്ലതാണ്, കാരണം പല സംഘടനകളും അപേക്ഷാ തീയതിക്ക് മുൻപേ ഫെല്ലോകളെ തിരഞ്ഞെടുക്കാറുണ്ട്.
ജോലി രീതി: നേരിട്ട് വാഷിംഗ്ടൺ ഡി.സിയിൽ പോയി പ്രവർത്തിക്കുന്നതിനാണ് മുൻഗണന.
മറ്റ് ശ്രദ്ധേയമായ കാര്യങ്ങൾ:
ഫെല്ലോഷിപ്പ് പൂർത്തിയാക്കുന്നതിനായി ഒരു സ്റ്റാൻഡേർഡ് നോൺ-ഡിസ്ക്ലോഷർ കരാറിൽ ഒപ്പിടേണ്ടി വരും.
അപേക്ഷകർക്ക് വിശകലനം, ആശയവിനിമയം, ഗവേഷണം, എഴുത്ത് എന്നിവയിൽ മികച്ച കഴിവുകൾ ഉണ്ടായിരിക്കണം.
സർവ്വകലാശാലയിൽ നിന്ന് ക്രെഡിറ്റ് ലഭിക്കാൻ താൽപ്പര്യമുള്ളവർക്ക് അതത് ഹോസ്റ്റ് ഓർഗനൈസേഷനുകളെ സമീപിക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗൂഗിൾ വഴിയുള്ള മെന്റർഷിപ്പും നെറ്റ്‌വർക്കിങ്ങും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ഗൂഗിളിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക https://www.google.com/policyfellowship/usa/.
Content Highlights: Google Public Policy Fellowship 2026: Apply for a Paid Internship