ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയിൽ 4700-ലധികം പ്ലേസ്‌മെന്റ് ഓഫറുകൾ

#Education Desk
ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റി ക്യാമ്പസ് | Photo: facebook.com/GalgotiasUniversity
ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റി ക്യാമ്പസ് | Photo: facebook.com/GalgotiasUniversity

ഗ്രേറ്റർ നോയി‍ഡ: 2026 ബാച്ചിൽ 4700-ലധികം പ്ലേസ്‌മെന്റ് ഓഫറുകളുമായി ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റി. ഇൻഫോസിസ്, കേപ്ജെമിനി, കോഗ്‌നിസെന്റ്, സിറ്റി യൂണിയൻ ബാങ്ക്, എൽ.ടി.എം., ആക്സഞ്ചർ, ഏണസ്റ്റ് ആൻഡ് യങ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽനിന്നാണ് ജോലി അവസരങ്ങൾ ലഭിച്ചത്.

പ്രതിവർഷം 60 ലക്ഷംവരെ ശന്പളമുള്ള പാക്കേജുകളാണ് ലഭിച്ചത്. 15 ലക്ഷം മുതൽ 26.6 ലക്ഷംവരെ വാർഷിക ശമ്പളമുള്ള ജോലി ഓഫറുകൾ ഒട്ടേറെ വിദ്യാർഥികൾക്ക് ലഭിച്ചു.

ഗാൽഗോട്ടിയാസ് സർവകലാശാല സിസ്‌കോ, ടാറ്റ ടെക്നോളജീസ്, വിവോ, സെയിൽസ് ഫോഴ്സ്, എൽ ആൻഡ്‌ ടി, എച്ച്.പി.-ഇന്റൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇൻഡസ്ട്രി ഇന്റഗ്രേറ്റഡ് അക്കാദമിക് സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് പ്രായോഗികപരിചയം, വ്യവസായോത്‌മുഖ പരിശീലനം,നൂതന സാങ്കേതികവിദ്യകൾ, പ്രായോഗിക പഠനാവസരങ്ങൾ എന്നിവ ഈ കേന്ദ്രങ്ങൾ നൽകുന്നു.

ഡെലോയിറ്റ്, ഏണസ്റ്റ് ആൻഡ് യങ്, കെ.പി.എം.ജി., പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്സ് തുടങ്ങിയ വൻകിട ആഗോള സ്ഥാപനങ്ങളിൽ 80-ലധികം ഓഫറുകൾ ലഭിച്ചു.

എല്ലാവിധത്തിലും കഴിവുറ്റ ഭാവിവാഗ്ദാനങ്ങളായ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്ന് സർവകലാശാലാ സി.ഇ.ഒ. ഡോ. ധ്രുവ് ഗാൽഗോട്ടിയാസ് പറഞ്ഞു. അതിനുള്ള തെളിവാണ് പ്ലേസ്‌മെന്റെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Galgotias University has secured over 4,700 placement offers for its 2026 batch, featuring top recruiters like Infosys, Accenture, and Deloitte. While the highest package reached ₹60 LPA, numerous students bagged offers ranging from ₹15 LPA to ₹26.6 LPA. The university's strategic industry tie-ups with Cisco, Tata Technologies, and HP-Intel have played a vital role in providing students with hands-on technical expertise and practical learning.