പി. ജി. ഡിപ്ലോമ ഇൻ ബ്ലോക്ക്ചെയിൻ പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

image By freepik
image By freepik

തിരുവനന്തപുരം: കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ഭാഗമായ കേരളാ ബ്ലോക്ക്‌ചെയിൻ അക്കാദമി, പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിൽ അത്യാധുനിക സാങ്കേതിക വൈദഗ്ധ്യത്തോടെ ശാക്തീകരിക്കുന്നതിനായി പ്രധാൻമന്ത്രി അനുസ്ചിത് ജാതി അഭ്യുദയ് യോജന (പിഎം-അജയ്) സ്കീംന് കീഴിൽ പി. ജി. ഡിപ്ലോമ ഇൻ ബ്ലോക്ക്ചെയിൻ  പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള അപേക്ഷകർക്ക് സൗജന്യ വിദ്യാഭ്യാസത്തിനും തൊഴിൽ പുരോഗതിക്കും അവസരമൊരുക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. സൗജന്യ താമസവും മെസ്സും ഉൾപ്പെടെയുള്ള ഒരു വർഷത്തെ സൗജന്യ പരിശീലന പരിപാടി ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിലും ഫുൾ-സ്റ്റാക്ക് ഡെവലപ്മെൻ്റിലും സമഗ്രമായ പരിശീലനം വാഗ്ദാനം ചെയ്യുന്നതാണ്. ഈ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഫ്രണ്ട് എൻഡ്, ബാക്ക് എൻഡ്, ഡീസെൻട്രലൈസ്ഡ് അപ്ലിക്കേഷൻ തുടങ്ങിയ വെബ് ഡെവലൊപ്മെന്റുമായി ബന്ധപ്പെട്ട നൂതന സാങ്കേതിക വിദ്യകളിൽ പ്രാവിണ്യം നേടാനാകും. പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് ഉറപ്പായ ഇൻ്റേൺഷിപ്പുകളിലൂടെ ഇൻഡസ്‌ട്രി ബ്ലോക്ക്ചെയിൻ പ്രോജക്റ്റുകളിൽ പ്രവർത്തിക്കാൻ കഴിയുകയും തന്മൂലം തൊഴിലവസരം വർദ്ധിപ്പിക്കുവാനും സാധിക്കും.

പ്രോഗ്രാം പൂർത്തിയാകുമ്പോൾ ബ്ലോക്ക്ചെയിൻ, വെബ് 3 ടെക്‌നോളജി കരിയറുകളിലേക്കുള്ള പ്ലേസ്മെന്റ് അവസരങ്ങളും നേടാവുന്നതാണ്. പി. ജി. ഡിപ്ലോമ ഇൻ ബ്ലോക്ക്‌ചെയിൻ  ട്രെയിനിംഗ് പ്രോഗ്രാമിലേക്കുള്ള അഡ്മിഷൻ നേടുന്നതിനായി അപേക്ഷകർ ബി. ടെക്. (ഏതെങ്കിലും ശാഖ) / ബി. സി.എ. / എം. സി. എ. / ബി. എസ്. സി. (കമ്പ്യൂട്ടർ സയൻസ്) / എം. എസ്. സി. (കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലകളിൽ നിന്നുള്ളവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്‌ ജനുവരി 31-ന് മുമ്പ് https://kba.ai/pgdb/ ലിങ്ക് സന്ദർശിച്ച് അപേക്ഷിക്കാവുന്നതാണ്. സംശയനിവാരണത്തിന് +91 623 8210 114 എന്ന നമ്പറിലേക്കോ അല്ലെങ്കിൽ kba@duk.ac.in/kba@iiitmk.ac.in-ലേക്കോ ബന്ധപ്പെടാവുന്നതാണ്.

Content Highlights: Free Blockchain PG Diploma for SC Students