മദ്രാസ് ഐഐടിയിൽ സൗജന്യ എഐ കോഴ്സുകൾ

മദ്രാസ് ഐഐടി | Photo: PTI
മദ്രാസ് ഐഐടി | Photo: PTI

ചെന്നൈ: മദ്രാസ് ഐഐടിക്കു കീഴിലുള്ള സ്വയം പ്ലസിന്റെ നേതൃത്വത്തിൽ സൗജന്യമായി എഐ കോഴ്‌സുകൾ ആരംഭിക്കുന്നു. ഓൺലൈൻവഴി 25 മുതൽ 45 മണിക്കൂർവരെ ദൈർഘ്യമുള്ള, വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ ഗുണപ്രദമാകുന്ന അഞ്ചുകോഴ്‌സുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

എഐ ഇൻ ഫിസിക്സ്, എഐ ഇൻ കെമിസ്ട്രി, എഐ ഇൻ അക്കൗണ്ടിങ്, എഐ ഉപയോഗിച്ചുള്ള ക്രിക്കറ്റ് അനലിറ്റിക്സ്, പൈത്തണുപയോഗിച്ചുള്ള എഐ/എംഎൽ എന്നിവയിലുള്ള കോഴ്‌സുകൾ എന്നിവയാണിവ. അപേക്ഷകർക്ക് മുൻകൂർ എഐ പരിജ്ഞാനം വേണമെന്നില്ല.

അംഗീകൃതകോളേജുകളിൽനിന്നുള്ള എൻജിനിയറിങ്, സയൻസ്, കൊമേഴ്സ്, ആർട് വിഷയങ്ങളിലെ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും കോഴ്സുകളിൽ ചേരാം. താത്‌പര്യമുള്ളവർക്ക് മേയ് 12-ന് മുൻപ്‌ https://swayam-plus.swayam2.ac.in/ai-for-all-courses എന്ന ലിങ്കിലൂടെ രജിസ്റ്റർചെയ്യാം. വിദ്യാർഥികൾക്ക് ഉയർന്നനിലവാരമുള്ളതും തൊഴിലധിഷ്ഠിതവുമായ പഠനാവസരങ്ങൾ നൽകാനായി രൂപകല്പനചെയ്തിരിക്കുന്ന ഐഐടി മദ്രാസിന്റെ ഒരു സംരംഭമാണ് സ്വയം പ്ലസ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിനു കീഴിലാണിത്.

Content Highlights: Free AI Courses by IIT Madras Swayam