ഡിഗ്രി, പി.ജി, എം.ടെക്; നാനോടെക്‌നോളജിയില്‍ ന്യൂജന്‍ കോഴ്‌സുകള്‍ പഠിക്കാം

പ്രതീകാത്മക ചിത്രം | Photo:gettyimages.in
പ്രതീകാത്മക ചിത്രം | Photo:gettyimages.in

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സ്‌കൂള്‍ ഓഫ് നാനോസയന്‍സസ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ പുതിയതായി ആരംഭിക്കുന്ന ആധുനിക കോഴ്‌സുകളായ എം.ടെക്., എം.എസ്സി., ബി.എസ്സി. (ഓണേഴ്‌സ്)  കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 

എം.ടെക്. പ്രോഗ്രാം: നാനോ ഇലക്ട്രോണിക്‌സ് & നാനോ എന്‍ജിനീയറിങ് 

നാനോ ശാസ്ത്രസാങ്കേതികത ഉപയോഗിച്ചുകൊണ്ടുള്ള അത്യാധുനിക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ രൂപകല്‍പനയാണ് പഠന വിഷയം.

യോഗ്യത:  അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്നോളജി / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്/ ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ കെമിക്കല്‍ എന്‍ജിനീയറിങ്/എയ്‌റോനോട്ടിക്‌സ് എന്‍ജിനീയറിങ്/ പോളിമര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ്/മെക്കാനിക്കല്‍ എന്‍ജിനീയറിങ്/ മെക്കാട്രോണിക്‌സ് എന്‍ജിനീയറിങ്/ മെറ്റീരിയല്‍ സയന്‍സ് എന്‍ജിനീയറിങ്/ മെറ്റല്ലേര്‍ജിക്കല്‍ എന്‍ജിനീയറിങ്/ ന്യൂക്ലിയര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ബയോമെഡിക്കല്‍ എന്‍ജിനീയറിങ്/ ബയോടെക്‌നോളജി എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട എന്‍ജിനീയറിങ് കോഴ്‌സുകളില്‍ നേടിയ ബി. ഇ./ ബി. ടെക്. അഥവാ തത്തുല്യ ബിരുദം.

അല്ലെങ്കില്‍

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60% മാര്‍ക്കോടെ, നാനോടെക്‌നോളജി/ ഫിസിക്‌സ്/കെമിസ്ട്രി/മെറ്റീരിയല്‍ സയന്‍സ്/അപ്ലൈഡ് സയന്‍സ് / ഇലക്ട്രോണിക്‌സ് / ബയോടെക്‌നോളജി / ബയോമെഡിക്കല്‍ സയന്‍സ് എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട സയന്‍സ് കോഴ്‌സുകളില്‍ നേടിയ എം.എസ്സി അഥവാ തത്തുല്യ എം.എസ്സി ബിരുദം.

എം.എസ്സി പ്രോഗ്രാം: നാനോ ഇലക്ട്രോണിക്‌സ് & നാനോ എന്‍ജിനീയറിങ് 

യോഗ്യത:  അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്‌നോളജി / ഫിസിക്‌സ് / കെമിസ്ട്രി / മെറ്റീരിയല്‍ സയന്‍സ് / അപ്ലൈഡ് സയന്‍സ് / ഇലക്ട്രോണിക്‌സ് / ഫിസിക്‌സ് വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / മാത്തമാറ്റിക്‌സ് / ബയോടെക്‌നോളജി / ബയോമെഡിക്കല്‍ സയന്‍സ് എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട സയന്‍സ് കോഴ്‌സുകളില്‍ നേടിയ ബി. എസ് സി ബിരുദം അഥവാ തത്തുല്യം.

 ബി. എസ് സി. (ഓണേഴ്‌സ്) പ്രോഗ്രാം:  മോളിക്കുലാര്‍ മെഡിസിന്‍ (വിത്ത് റിസര്‍ച്ച്)

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച്  കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ് ടു. പുതിയ ദേശീയ വിദ്യാഭ്യാസനയമനുസരിച്ച് പിന്നീടുള്ള അഞ്ച് വര്‍ഷത്തേയ്ക്ക് നേരിട്ടുള്ള പിഎച്ച്. ഡി. പ്രവേശനം ലഭിക്കും.

എന്‍ട്രന്‍സ് പരീക്ഷ ഇല്ല; യോഗ്യതാ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം

ഓണ്‍ലൈനായി (https://aoap.amrita.edu/cappg-22/index/) വേണം അപേക്ഷിക്കുവാന്‍. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. 

ഓഗസ്റ്റില്‍ ക്ലാസുകള്‍ ആരംഭിക്കും. ഇമെയില്‍: nanoadmissions@aims.amrita.edu. ഫോണ്‍: 0484 2858750, 08129382242. കൂടുതല്‍ വിവരങ്ങള്‍ക്ക് https://amrita.edu/nano/ സന്ദര്‍ശിക്കുക.

Content Highlights: Amrita Center for Nanoscience and Molecular Medicine (ACNSMM)