CSIR UGC NET ഫലം വന്നു; സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാം

നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ് CSIR-UGC NET ജൂൺ 2026 പരീക്ഷയുടെ അന്തിമ ഫലവും റാങ്കുകളും പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് csirnet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം.
പ്രധാന വിവരങ്ങൾ:
പരീക്ഷാ തീയതി: ജൂലൈ 17, 18 തീയതികളിലായി അഞ്ച് വിഷയങ്ങളിലാണ് പരീക്ഷ നടന്നത്.
രജിസ്റ്റർ ചെയ്ത 1,87,739 പേരിൽ 1,50,057 ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതി.
ഫലം പരിശോധിക്കാൻ: അപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും / പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് സ്കോർകാർഡും റാങ്കും ഡൗൺലോഡ് ചെയ്യാം.
ഇന്ത്യൻ സർവകലാശാലകളിലും കോളേജുകളിലും ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള യോഗ്യത, പി.എച്ച്.ഡി പ്രവേശനം എന്നിവ നിർണ്ണയിക്കുന്നതിനാണ് പരീക്ഷ നടത്തുന്നത്.
സംശയങ്ങൾക്ക് 011-40759000, 011-69227700 എന്നീ നമ്പറുകളിലോ csirnet@nta.ac.in എന്ന ഇമെയിൽ വഴിയോ എൻ.ടി.എയുമായി ബന്ധപ്പെടാം.
Content Highlights: The National Testing Agency (NTA) has officially published the final results and rank list for the Joint CSIR-UGC NET June 2026 examination