സുവർണജൂബിലി നിറവിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ലൈബ്രറി

കളമശ്ശേരി : കൊച്ചിൻ യൂണിവേഴ്സിറ്റി ലൈബ്രറിയുടെ സുവർണജൂബിലി ആഘോഷങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും. ലൈബ്രറിയിൽ 1,31,000 പുസ്തകങ്ങളുണ്ട്.
അന്താരാഷ്ട്ര പ്രസാദകരുടെ ജേണലുകളും ബുക്കുകളും ലൈബ്രറിയിൽ ലഭ്യമാണ്. വൈഫൈ സംവിധാനത്തോടുകൂടി 280 ഓളം പേർക്ക് ലൈബ്രറി ഒരേസമയം ഉപയോഗിക്കാം. വിദ്യാർഥികൾക്ക് പരീക്ഷാസമയങ്ങളിൽ സ്വന്തം പുസ്തകങ്ങൾ കൊണ്ടുവന്ന് വായിക്കാനുള്ള സ്റ്റുഡന്റ്‌സ് ലോഞ്ച് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ 65 വിദ്യാർഥികൾക്ക് ഒരേസമയം രാത്രി 11 വരെ ലോഞ്ച് ഉപയോഗിക്കാം.
റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനത്തോടുകൂടിയുള്ള ലൈബ്രറി ഓട്ടോമേഷൻ വഴിയാണ് ലൈബ്രറിയുടെ പ്രവർത്തനം നടക്കുന്നത്. യൂണിവേഴ്സിറ്റി ലൈബ്രറിഹാളിൽ നടക്കുന്ന പരിപാടി കുസാറ്റ് വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ ഡോ. എ.യു. അരുൺ അധ്യക്ഷനാകും. പ്രശസ്ത സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ മുഖ്യാതിഥിയാകും.
Content Highlights: cochin university library golden jubilee