സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് തുടക്കം: ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു

കോട്ടയം : 10,000 ത്തിലധികം വിദ്യാര്‍ഥികള്‍, 35 വേദികളില്‍ അണി നിരന്ന് ,140 ഇനങ്ങളില്‍ മാറ്റുരയ്ക്കുന്ന സിബിഎസ്ഇ കലോത്സവത്തിന് മരങ്ങാട്ടുപള്ളി ലേബര്‍ ഇന്ത്യ പബ്ലിക്ക് സ്‌കൂളില്‍ തുടക്കമായി. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്സ്സിന്റെ ആഭിമുഖ്യത്തിലാണ് സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് തുടക്കമായത്. മരങ്ങാട്ടു പള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സിലബസിലെയും സിബിഎസ്ഇയിലെയും കലോത്സവങ്ങള്‍ ഒന്നിച്ച് ഒരു വേദിയില്‍ നടത്തുന്നതിനെപ്പറ്റി സംസ്ഥാന സര്‍ക്കാരുകളും മാനേജ്‌മെന്റുകളും ചിന്തിക്കണമെന്ന് ചടങ്ങില്‍ ജോസ് കെ.മാണി എം.പി അഭിപ്രായപ്പെട്ടു.രണ്ട് സിലബസുകളിലെയും കലാ പ്രതിഭകള്‍ ഒന്നിച്ച് മത്സരിക്കുമ്പോഴാണ് യഥാര്‍ത്ഥ പ്രതിഭകളെ തിരിച്ചറിയാന്‍ സാധിക്കുക. അത്തരത്തില്‍ കൂട്ടായ്മയിലൂടെ സമൂഹത്തിലെ കൂടുതല്‍ ശക്തമായ കലാ പ്രതിഭകള്‍ ഉണ്ടാകും. കല മനുഷ്യന്റെ ആത്മാവിന്റെ ഭാഗമാണ് കലയ്ക്ക് മതമില്ല ജാതിയില്ല രാഷ്ട്രീയമില്ല അത്രമാത്രം ശക്തി കലയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലേബര്‍ ഇന്ത്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുജ കെ ജോര്‍ജ് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ലേബര്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തി.ലേബര്‍ ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര ചടങ്ങില്‍ ആമുഖപ്രസംഗം ആശംസിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് സഹോദയാ പ്രസിഡന്റ് ജോജി പോള്‍ ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തി. സ്റ്റീം അക്കാദമി പ്രസിഡന്റ് ഡോ.എ പി ജയരാമന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.ജനറല്‍ സെക്രട്ടറി ഡോ. ദീപ ചന്ദ്രന്‍, കോര്‍ കമ്മറ്റി കണ്‍വീനര്‍ ബെന്നി ജോര്‍ജ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് സഹോദയ കോംപ്ലക്‌സ് ട്രഷറര്‍ ഫാ. ജോര്‍ജ് പുഞ്ചയില്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Content Highlights: Kerala state CBSE Kalolsavam kicks off at Labour India Public School, Marangattupilly. Over 10,000 students compete across 140 events on 35 stages.