കാറ്റ് 2024: സെപ്റ്റംബര്‍ 13 വരെ അപേക്ഷിക്കാം, പരീക്ഷ നവംബര്‍ 24ന്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെൻറ് (ഐ.ഐ.എം.) പോസ്റ്റ് ഗ്രാജ്വേറ്റ്, ഫെലോ/ഡോക്ടറൽ തല പ്രോഗ്രാമുകളിലെ പ്രവേശനത്തിന് നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ് 2024) അപേക്ഷകള്‍ സ്വീകരിക്കാനുള്ള സമയപരിധി അവസാനിക്കുന്നു. സെപ്റ്റംബര്‍ 13 വെളളിയാഴ്ച ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. പ്രവേശന പരീക്ഷയെഴുതണമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അഡ്മിറ്റ് കാര്‍ഡുകള്‍ നവംബര്‍ അഞ്ചിന് പുറത്തുവിടും. നവംബര്‍ 24-ന് 170 നഗരങ്ങളിലായാണ് പരീക്ഷ നടത്തുക.
Content Highlights: cat 2024 registrations to end tomorrow