കാറ്റ് 2024; അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് തിരുത്തലിന് അവസരം

കോമണ്‍ അഡ്മിഷന് ടെസ്റ്റ് അഥവാ കാറ്റ് 2024-ന് അപേക്ഷിച്ചവര്‍ക്ക് തിരുത്തലിന് അവസരം. മുന്‍പ് സമര്‍പ്പിച്ച അപേക്ഷയിലുള്ള തിരുത്തലുകളാണ് സാധ്യമാവുക. ഫോട്ടോഗ്രാഫുകള്‍, സിഗ്നേച്ചര്‍, പരീക്ഷാ കേന്ദ്രം എന്നിവയില്‍ സെപ്റ്റംബര്‍ 30 വരെ തിരുത്തലുകള്‍ സാധ്യമാണ്.
തിരുത്തലുകള്‍ എങ്ങനെ നടത്താം?
- കാറ്റ് 2024-ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
- ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക
- രജിസ്ട്രേഷന് സമയത്ത് ലഭിച്ച യൂസര്‍ ഐഡിയും പാസ്വേഡും സമര്‍പ്പിക്കുക
- ലോഗിന്‍ ചെയ്തതിന് ശേഷം സമര്‍പ്പിച്ച അപ്ലിക്കേഷന്‍ ഫോം കാണുന്നതിനുള്ള ബട്ടണ്‍ സെലക്ട് ചെയ്യുക
- ആവശ്യമുള്ള തിരുത്തലുകള്‍ നല്‍കുന്നതിനുള്ള ഓപ്ഷന് തിരഞ്ഞെടുക്കുക
- ആവശ്യമുള്ള തിരുത്തലുകള്‍ വരുത്തിയ ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
Content Highlights: cat 2024 application correction window open