നിരന്തരവിലയിരുത്തല്‍ പാളിപ്പോയതെങ്ങനെ?

ലോകത്തെമ്പാടും എഴുത്തുപരീക്ഷയിലൂടെ മാത്രം കുട്ടികളെ വിലയിരുത്തുന്നത് ശാസ്ത്രീയമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷത്തെ പഠനം രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന എഴുത്തുപരീക്ഷയിലൂടെ വിലയിരുത്തുമ്പോള്‍ അത് ഓര്‍മ്മ പരിശോധന മാത്രമാകും എന്നതിനപ്പുറം കുട്ടി നേടിയ വിവിധങ്ങളായ കഴിവുകളെ കണ്ടെത്താന്‍ സഹായകവുമല്ല എന്ന് നിരീക്ഷിക്കപ്പെട്ടു. പരീക്ഷാരീതികളില്‍ തന്നെ മാറ്റം വന്നു. എഴുത്തുപരീക്ഷ, വാചാപ്പരീക്ഷ, പ്രകടനവിലയിരുത്തല്‍ എന്നിങ്ങനെ വിവിധ സാധ്യതകള്‍ പ്രയോജനപ്പെടുത്തി. കൂടുതല്‍ കുട്ടികളെ കുറഞ്ഞ സമയം കൊണ്ട് വിലയിരുത്താന്‍ ശ്രമിക്കുമ്പോള്‍ പ്രായോഗികമായ പ്രശ്നങ്ങള്‍ ഏറെ അഭിമുഖീകരിക്കേണ്ടിയും വന്നു.
ആധികാരികമായ പഠനത്തെളിവുകള്‍ക്ക് മൂല്യം കല്പിക്കണമെന്ന നിലപാടുകള്‍ ശക്തമായി. നിരന്തര വിലയിരുത്തലുംകൂടി ചേരുമ്പോഴാണ് സമഗ്രത കൈവരിക്കുകയെന്നും അത് വൈജ്ഞാനിക മേഖല മാത്രം പരിഗണിച്ചാകരുതെന്നും കുട്ടിയുടെ എല്ലാവിധ കഴിവുകളും ക്രഡിറ്റ് ചെയ്യപ്പെടണമെന്നും പുരോഗമന സമൂഹം തീരുമാനിച്ചു. തുടര്‍ന്ന് നിരന്തര വിലയിരുത്തലിന്റെ വ്യത്യസ്ത പ്രയോഗരൂപങ്ങള്‍ വികസിപ്പിക്കാനുള്ള അന്വേഷണങ്ങള്‍ നടന്നു. കേരളത്തില്‍ 1996-ല്‍ ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണം പത്താം ക്ലാസിലെത്തിയ വര്‍ഷമാണ് അപാകതകളില്ലാത്ത വിധം പ്രായോഗികത പരിഗണിച്ച് എങ്ങനെ നിരന്തര വിലയിരുത്തല്‍ പത്താം ക്ലാസില്‍ ഉള്‍ച്ചേര്‍ക്കാം എന്ന് ആലോചിക്കുന്നത്.
Content Highlights: student valuation and its effects