ശ്രീനാരായണഗുരു യൂണിവേഴ്‌സിറ്റിയിൽ പ്രവേശനത്തിന് അപേക്ഷിക്കാം

Representative image/AI Image
Representative image/AI Image

കോഴിക്കോട്: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവേശനത്തിന് സെപ്‌റ്റംബർ 10 വരെ അപേക്ഷിക്കാമെന്ന് വൈസ് ചാൻസലർ ഡോ. വി.പി. ജഗതി രാജ് പത്രസമ്മേളനത്തിൽ അറിയിച്ചു.

എല്ലാവർക്കും ബിരുദം എന്ന ലക്ഷ്യത്തോടെയാണ് സർവകലാശാല പ്രവർത്തിക്കുന്നത്. ഓൺലൈനായി www.sgou.ac.in എന്ന വെബ്‌സൈറ്റിലൂടെ ഫീസ് അടച്ച് രജിസ്റ്റർചെയ്യാം. 28 യുജി/പിജി പ്രോഗ്രാമുകൾക്കും മൂന്ന് സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എംബിഎ, എംസിഎ പ്രോഗ്രാമുകൾകൂടി യൂണിവേഴ്‌സിറ്റി ഈ വർഷം ആരംഭിക്കും. ഇതിന് യുജിസി അംഗീകാരം ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ സികെജിഎം ഗവ. കോളേജ്, മീഞ്ചന്ത ഗവ. ആർട്‌സ് ആൻഡ്‌ സയൻസ് കോളേജ്, ഫാറൂഖ് കോളേജ്, കിളിയനാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസസ്, ജെഡിടി ഇസ്‌ലാം കോളേജ്, ചാത്തമംഗലം എംഇഎസ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് എന്നിവ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പഠനകേന്ദ്രങ്ങളായി തുടരും. പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെയാണ് അഡ്‌മിഷൻ.

പഠിതാക്കൾക്ക് യൂണിവേഴ്‌സിറ്റി പബ്ലിക് ഡിജിറ്റൽ ലൈബ്രറി ആരംഭിക്കാനും ഉദ്ദേശിക്കുന്നു. ഇതുവഴി എവിടെയിരുന്നും യൂണിവേഴ്‌സിറ്റി ലൈബ്രറിബുക്കുകൾ റഫർ ചെയ്യാം. ഓഡിയോ ഫോർമാറ്റിലും ബുക്കുകൾ ലഭ്യമാവും. പത്രസമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗം വി.പി. പ്രശാന്ത്, റീജണൽ ഡയറക്ടർ ഡോ. കെ. പ്രദീപ്കുമാർ എന്നിവരും പങ്കെടുത്തു.

Content Highlights: SNGOU Admission Open: Apply Now!