രാജീവ് ഗാന്ധി സെൻററിൽ പിഎച്ച്.ഡി., മാസ്റ്റേഴ്സ് പ്രവേശനം

Freepik
Freepik

കേന്ദ്രസർക്കാരിന്റെ ബയോടെക്നോളജി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണസ്ഥാപനമായ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയില്‍ (ആർ.ജി.സി.ബി.) പിഎച്ച്.ഡി., മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

പിഎച്ച്.ഡി.: ഡിസീസ് ബയോളജി, ന്യൂറോബയോളജി, പ്ലാന്റ് സയൻസ്, ബയോഇൻഫർമാറ്റിക്സ് തുടങ്ങിയവയുടെ വ്യത്യസ്ത മേഖലകളിലെ, പിഎച്ച്‌.ഡി. പ്രോഗ്രാം ഫരീദാബാദ് റീജണൽ സെൻറർ ഫോർ ബയോടെക്നോളജി(ആർ.സി.ബി.)യുമായാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.

എം.എസ്‌സി. ഇൻ ബയോടെക്നോളജി: ആർ.സി.ബി. അഫിലിയേഷനുള്ള രണ്ടുവർഷ മാസ്റ്റേഴ്സ് ഇൻ ബയോടെക്നോളജി (എം.എസ്‌സി.) പ്രോഗ്രാമിലേക്കും അപേക്ഷിക്കാം.

പ്രോഗ്രാമിൽ ഡിസീസ് ബയോളജി, ജനിറ്റിക് എൻജിനിയറിങ് എന്നീ സവിശേഷമേഖലകളിൽ പഠനാവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യവർഷം പ്രതിമാസം 6000 രൂപ നിരക്കിലും രണ്ടാംവർഷം 8000 രൂപ നിരക്കിലും സ്റ്റൈപ്പെൻഡ് ലഭിക്കും.

രണ്ട് പ്രോഗ്രാമുകൾക്കുമുള്ള അപേക്ഷ rgcb.res.in വഴി ജൂൺ 26 വരെ നൽകാം.

Content Highlights: Ph.D., Masters Admission in Rajiv Gandhi Centre