ഓൾ ഇന്ത്യ ക്വാട്ടയിൽ 21,190 റാങ്കിനുവരെ MBBS ഓപ്പൺ സീറ്റ്, ഓഗസ്റ്റ് 22-നകം പ്രവേശനം നേടണം

മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി) നീറ്റ് യുജി 2025 റാങ്ക് അടിസ്ഥാനമാക്കി നടത്തിയ ആദ്യ റൗണ്ട് അലോട്മെന്റിൽ 21,190 വരെ. റാങ്കുള്ളവർക്ക് സർക്കാർ മെഡിക്കൽ കോളേജിലെ 15 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റിൽ ഓപ്പൺ കാറ്റഗറിയിൽ (അൺറിസർവ്ഡ്/ജനറൽ) എംബിബിഎസ് അലോട്മെന്റ് ലഭിച്ചു. 2024-ൽ ആദ്യറൗണ്ടിൽ ഈ വിഭാഗത്തിൽ 19,603 വരെ റാങ്കുള്ളവർക്കാണ് അലോട്മെന്റ് ലഭിച്ചത്. ബിഡിഎസ് ഓൾ ഇന്ത്യ ക്വാട്ട അഖിലേന്ത്യാതല അവസാന ഓപ്പൺ കാറ്റഗറി റാങ്ക് 38,223 (2024-ൽ 36972)
ആദ്യ 100 റാങ്കുകാരിൽ 64 പേർക്ക് ന്യൂഡൽഹി എയിംസിൽ അലോട്മെന്റ് ലഭിച്ചു. 14 പേരാണ് ന്യൂഡൽഹി മൗലാനാ ആസാദ് മെഡിക്കൽ കോളേജ് തിരഞ്ഞെടുത്തത്. എട്ടുപേർക്കാണ് പുതുച്ചേരി ജിപ്മർ ലഭിച്ചത്. ഡൽഹി വർധമാൻ മഹാവീർ- ഏഴ്, എയിംസ് ജോധ്പുർ-രണ്ട്, എയിംസ് ഭുവനേശ്വർ, എയിംസ് രാജ്കോട്ട്, ഗവ. എംസി സൂറത്ത്, സേത്ത് ജിഎസ് എംസി മുംബൈ, ഗവ മെഡി. കോളേജ് ചണ്ഡീഗഢ്-ഒന്നുവീതം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ്. അലോട്മെന്റ് സ്വീകരിച്ച ഏറ്റവും ഉയർന്ന റാങ്ക് 213 ആണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ 309-ഉം.
ദേശീയതലത്തിലെ അവസാനറാങ്കുകൾ (എംബിബിഎസ്-ഓപ്പൺ- ഡൊമിസൈൽ ഫ്രീ സീറ്റ്)
• ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (20 എണ്ണം) അഖിലേന്ത്യാതല അവസാന ഓപ്പൺ കാറ്റഗറി അലോട്മെന്റ് ലഭിച്ചത് നീറ്റ് യുജി റാങ്ക് -3597-ന്.
• ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാേജ്വറ്റ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ-രണ്ടുകേന്ദ്രങ്ങൾ) -2633
• ബനാറസ് ഹിന്ദു സർവകലാശാല (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) -1165
• അലിഗഢ് മുസ്ലിം സർവകലാശാല (ജവാഹർലാൽ നെഹ്റു മെഡിക്കൽ കോളേജ്) -3971
ബിഡിഎസിന് ഓപ്പൺ കാറ്റഗറി ദേശീയതല അവസാനറാങ്കുകൾ
• ബനാറസ് ഹിന്ദു സർവകലാശാല (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്- ഡെന്റൽ)-28,956
• അലിഗഢ് മുസ്ലിം സർവകലാശാല (ഡോ. സിയാവുദ്ദീൻ അഹമ്മദ് ഡെന്റൽ കോളേജ്)-34,585
• ജാമിയ മിലിയ ഇസ്ലാമിയ, ന്യൂഡൽഹി-32,346
• ബിഎസ്സി നഴ്സിങ്ങിന് 79,963 വരെ റാങ്കുള്ളവർക്ക് ഓപ്പൺ/യുആർ വിഭാഗത്തിൽ അലോട്മെന്റ് ലഭിച്ചു
മറ്റുചില സ്ഥാപനങ്ങളിലെ (കേരളത്തിനുപുറത്തുള്ളവ) ആദ്യ റൗണ്ടിലെ, എംബിബിഎസ് അവസാന ഓപ്പൺ/യുആർ റാങ്ക്
• എയിംസ് ന്യൂഡൽഹി-48
• മൗലാനാ ആസാദ്, ന്യൂ ഡൽഹി-103
• വർധമാൻ മഹാവീർ-132
• എബിവിഐഎംഎസ്-215
• ജിപ്മർ പുതുശ്ശേരി-258
• യൂണിവേഴ്സിറ്റി കോളേജ്, ഡൽഹി-559
• ലേഡി ഹാർഡിൻജെ, ന്യൂ ഡൽഹി-1128
• മദ്രാസ് എംസി ചെന്നൈ-695
• സ്റ്റാൻലി എംസി ചെന്നൈ-1258
• ബെംഗളൂരു മെഡിക്കൽ കോളേജ്-1338
• ഗവ. കിൽപോക് എംസി ചെന്നൈ-1758
• മധുര എംസി-2543
• മൈസൂർ എംസി ആൻഡ് റിസർച്ച് ഇൻസ്.-3087
• ഗവ. എംസി ഓമൻദുരാർ, ചെന്നൈ -3171
• കോയമ്പത്തൂർ എംസി -3237
• ചെങ്കൽപേട്ട് എംസി -3814
• തഞ്ചാവൂർ എംസി-4073
• ഗവ. വെല്ലൂർ എംസി-4451
• ഗവ. എംസി ആൻഡ് ഇഎസ്ഐസി കോയമ്പത്തൂർ -5119
• ഗവ. മോഹൻ കുമാരമംഗലം എംസി സേലം -5228
• കർണാടക് ഇൻ. ഓഫ് മെ. സയ. ഹുബ്ലി -5413
• ഗവ. എം.സി. തിരുനൽവേലി -5527
• ഇഎസ്ഐസി, ചെന്നൈ -6075
• കെഎപിവിഎംസി തിരുച്ചിറപ്പള്ളി-6379
• തേനി ഗവ. എംസി-6539
• കന്യാകുമാരി ഗവ. എംസി-7186
• തിരുവള്ളൂർ-7347
• തൂത്തുക്കുടി എംസി-7663
• ബൽഗാം ഇൻ. ഓഫ് മെ. സയ. -7756
• ജിവിഎംസി വില്ലുപുരം-8176
• പെരുന്തുറൈ-8412
• ധർമപുരി-8508
• തിരുപ്പൂർ-8914
• ഹസൻ ഇൻ. ഓഫ് മെ. സയ. -8923
• നീൽഗിരിസ്-9136
• കരൂർ-9450
എംബിബിഎസ്/ബിഡിഎസ്/ബി.എസ്സി. നഴ്സിങ് അലോട്മെന്റിൽ ഉൾപ്പെട്ടിട്ടുള്ള വിവിധ വിഭാഗം സ്ഥാപനങ്ങൾ, അവയിലെ അഖിലേന്ത്യ ഓപ്പൺ (ഡൊമിസൈൽ ഫ്രീ) സീറ്റുകളിലെ വിവിധ കാറ്റഗറികളിലെ അവസാന റാങ്ക് എന്നിവ പട്ടിക ഒന്നിൽ നൽകിയിരിക്കുന്നു.
കല്പിത സർവകലാശാലകളിലെ അവസാനറാങ്കുകൾ
എംബിബിഎസിന് 7,34,672 റാങ്കിനുവരെയും ബിഡിഎസിന് 9,88,990 റാങ്കിനുവരെയും അലോട്മെന്റ് ലഭിച്ചു (ഡീംഡ്/പെയ്ഡ് സീറ്റ്)
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കൊച്ചി-എംബിബിഎസ് അവസാന അലോട്മെന്റ് റാങ്ക്-2,33,349; അമൃത സ്കൂൾ ഓഫ് ഡന്റിസ്ട്രി-ബിഡിഎസ്- 3,86,750
കേരളത്തിൽ
കേരളത്തിലെ 12 സർക്കാർ മെഡിക്കൽ കോളേജുകളിലെ 264 എംബിബിഎസ് സീറ്റുകളും ആറ് സർക്കാർ ഡെന്റൽ കോളേജുകളിലെ 46 ബിഡിഎസ് സീറ്റുകളും ഈ പ്രക്രിയയിൽ ഉൾപ്പെട്ടിരുന്നു.
കേരളത്തിൽ യുആർ/ഓപ്പൺ വിഭാഗത്തിൽ, എംബിബിഎസ്.- അവസാന അലോട്മെന്റ് റാങ്ക് 6126 ആണ്. ബിഡിഎസിന് 30,556.
ആദ്യ അലോട്മെന്റിൽ കേരളത്തിലെ കോളേജുകളിൽ വിവിധ വിഭാഗങ്ങളിൽ അവസാനമായി അലോട്മെന്റ് ലഭിച്ച നീറ്റ് യുജി 2025 റാങ്കുകൾ കാറ്റഗറി തിരിച്ച് പട്ടിക രണ്ടിലും (എംബിബിഎസ്) മൂന്നിലും (ബിഡിഎസ്) നൽകിയിരിക്കുന്നു.
ആദ്യറൗണ്ടിൽ മൊത്തം 26,608 പേർക്ക് അലോട്മെന്റ് ലഭിച്ചിട്ടുണ്ട്.
അലോട്മെന്റ് ലഭിച്ചവർ ഓഗസ്റ്റ് 22-നകം സ്ഥാപനത്തിൽ ഹാജരായി പ്രവേശനം നേടണം.
Content Highlights: NEET UG 2025 Round 1 Allotment Results