കാശുള്ളവർക്കു മാത്രമുള്ളതല്ല വിദേശപഠനം, സ്‌കോളര്‍ഷിപ്പ് നേടാം സര്‍വകലാശാലകളില്‍ സീറ്റ് ഉറപ്പിക്കാം

GLOBAL CLASSROOM
#നീരജ ജാനകി
Image: Freepik
Image: Freepik

ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുന്ന വിദ്യാർഥികളുടെ സ്വപ്നമാണ് മികച്ച സര്‍വകലാശാലകളില്‍ അവരുടെ പഠനം തുടരുക എന്നത്. ഇതില്‍ ആദ്യ വെല്ലുവിളി അത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം നേടുക എന്നതാണ്. പ്രവേശനം നേടിയാല്‍ത്തന്നെ പല മുന്തിയ യുണിവേഴ്‌സിറ്റികളിലെയും ഫീസ് വളരെ കൂടുതലാണ്. മറ്റൊരു രാജ്യത്ത് താമസിച്ചുപഠിക്കുമ്പോള്‍ ട്യൂഷന്‍ ഫീസ് മാത്രമല്ല, ജീവിതച്ചെലവും പഠനത്തോടനുബന്ധിച്ച മറ്റു ചെലവുകളും നമ്മുടെ നാട്ടിലെ ഒരു കുട്ടിക്ക് താങ്ങാവുന്നതിലും അധികമായിരിക്കും. എന്നാല്‍ ഇത്തരത്തിലുള്ള പഠനച്ചെലവുകള്‍ വഹിക്കാനാകാത്തതുകൊണ്ട് മാത്രം മികച്ച വിദ്യാർഥികള്‍ക്ക് അവസരം നഷ്ടപ്പെടാതിരിക്കാനുള്ള മാര്‍ഗമാണ് സ്‌കോളര്‍ഷിപ്പുകളായി നല്‍കുന്ന സാമ്പത്തികസഹായം. 

വിദ്യാർഥികള്‍ക്ക് പഠനസഹായമായി പണം നല്‍കുന്നു എന്നതിനേക്കാള്‍ പ്രാധാന്യം സ്‌കോളര്‍ഷിപ്പുകള്‍ക്കുണ്ട്. ആഗ്രഹിച്ച രീതിയില്‍ തുടര്‍പഠനം ലഭ്യമാകുന്നതോടൊപ്പം നിരവധി അവസരങ്ങളിലേക്കുള്ള ചവിട്ടുപടി കൂടിയാണ് സ്‌കോളര്‍ഷിപ്പുകള്‍. പല സ്‌കോളര്‍ഷിപ്പുകളും വിദ്യാർഥികളുടെ പഠനമികവിന്റെ അടിസ്ഥാനത്തിലാണ് നല്‍കപ്പെടുന്നത് എന്നതിനാല്‍ അഭിമാന നേട്ടമായാണ് സ്‌കോളര്‍ഷിപ്പുകള്‍ പൊതുവെ കണക്കാക്കപ്പെടുന്നത്. മാത്രമല്ല, ഇത്തരത്തില്‍ നേട്ടമുണ്ടാക്കിയ മറ്റു വിദ്യാർഥികളുള്‍പ്പെടെയുള്ള ഒരു സാമൂഹ്യ ശൃംഖലയിലെ (network) അംഗമാകുകയെന്നത് ഭാവിയിലേക്കുള്ള ഒരു നിക്ഷേപമായി കരുതാം. തുടര്‍ന്നുള്ള പഠന/ഗവേഷണങ്ങളിലും തൊഴില്‍ജീവിതത്തിലും ഇത്തരം നെറ്റ്​വർക്കുകളുടെ ഭാഗമാകുന്നത് വലിയ ഗുണംചെയ്യും. 

Content Highlights: How to secure a scholarship for study abroad

Continue reading