മരച്ചുവട്ടിലിരുന്ന് പഠനം, ഇന്ത്യന്‍ ഗ്രാമീണതയെ തൊട്ടറിയാന്‍ ടാഗോറിന്റെ വിശ്വഭാരതി

..
..

വിപ്ലവകാരിയായ രബീന്ദ്രനാഥ ടാഗോറിന്റെ കവിമനസ്സിൽ വിരിഞ്ഞ സങ്കൽപമാണ് വിശ്വഭാരതി എന്ന കേന്ദ്ര സർവകലാശാല. കേവലമൊരു കലാലയം എന്നതിൽ നിന്ന് വളർന്ന് വിശ്വസംസ്കൃതിയുടെയും വേറിട്ട വിദ്യാഭ്യാസപദ്ധതിയുടെയും വിളനിലം കൂടിയാണ് വളർന്നു പന്തലിച്ച വിശ്വഭാരതി. പ്രധാനമന്ത്രിയാണ് യൂണിവേഴ്സിറ്റിയുടെ ചാന്‍സലര്‍ പദം അലങ്കരിക്കുന്നത്. സര്‍വകലാശാലയുടെ വിസിറ്റര്‍ പദവിയുള്ളത് രാഷ്ട്രപതിക്കാണ്. ദേശീയ തലത്തില്‍ തന്നെ അറിയപ്പെടുന്ന സര്‍വകലാശാല കൂടിയാണ് വിശ്വഭാരതി. 1921-ലാണ് ഇത് രൂപംകൊള്ളുന്നത്. 

ശാന്തിനികേതന്‍, ശ്രീനികേതന്‍ എന്നിങ്ങനെ രണ്ട് സ്ഥലങ്ങളിലായിട്ടാണ് സര്‍വകലാശാല നിലകൊളളുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് 170 കിലോമീറ്റര്‍ മാറിയാണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. രാജ്യം സ്വതന്ത്ര്യമാകുംവരെ കോളേജായാണ് ഇത് തുടര്‍ന്നത്. 1951-ല്‍ ഇതിന് സര്‍വകലാശാലാപദം നല്‍കുകയായിരുന്നു. പശ്ചിമ ബംഗാളിലാണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. 1971-ല്‍ സര്‍വകലാശാല അതിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രബീന്ദ്രനാഥ ടാഗോറിനെയും വിശ്വഭാരതി സര്‍വകലാശാലയെയും ചേര്‍ത്ത് തപാൽ സ്റ്റാമ്പും പുറത്തിറക്കിയിരുന്നു.

Content Highlights: know the campus on visvabharati central university

Continue reading