സാമൂഹിക വിഷയങ്ങളാണോ താത്പര്യം? തിരഞ്ഞെടുക്കാം ടിസ്സ് | Know the campus

സാമൂഹിക വ്യവസ്ഥിതികളെ മാറ്റാനുതുകന്ന, സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിലൊരു വിദ്യാഭ്യാസം. അതായിരുന്നു ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് സ്ഥാപിക്കുമ്പോഴുള്ള പ്രധാന ലക്ഷ്യം. 1936-ല്‍ സ്ഥാപിക്കപ്പെടുമ്പോള്‍ സര്‍ ദാറോബജി ടാറ്റാ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കെന്നായിരുന്നു ഇതിന്റെ പേര് (Sir Dorabji Tata Graduate School of Social Work). 1944-ലാണ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സായി പുനര്‍നാമകരണം ചെയ്യുന്നത്. മുംബൈ, തുല്‍ജാപുര്‍, ഗുവാഹാട്ടി, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന് കാമ്പസുകളുള്ളത്. ടിസ്സ് എന്ന ചുരുക്കപ്പേരിലാണ് സ്ഥാപനം അറിയപ്പെടുന്നത്.
കേവലം 20 വിദ്യാര്‍ഥികളുമായാണ് സര്‍ ദാറോബജി ടാറ്റാ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സോഷ്യല്‍ വര്‍ക്ക് വിദ്യാഭ്യാസത്തിന്റെ തുടക്കകാരെന്ന് വേണമെങ്കില്‍ ഈ സ്ഥാപനത്തെ വിശേഷിപ്പിക്കാം. ആദ്യ ഫീല്‍ഡ് ആക്ഷന്‍ പ്രൊജക്ട് 1937-ലെ ദി ചൈല്‍ഡ് ഗൈഡന്‍സ് ക്ലിനിക്കാണ്. ഇന്നത് മസ്‌കാന്‍: സെന്റര്‍ ഫോര്‍ ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് ഗൈഡന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടെന്ന പേരിലാണ് അറിയപ്പെടുന്നത്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്ന് പുനര്‍നാമകരണം ചെയ്ത ശേഷം 1948-ല്‍ അഭയാര്‍ഥി കാമ്പുകളിലേക്ക് റിലീഫ് ടീമിനെ അയ്ക്കാന്‍ സ്ഥാപനം തയ്യാറായി. അഭയാര്‍ത്ഥി കാമ്പുകളിലേക്കുള്ള രക്ഷാപ്രവര്‍ത്തകരുടെ വരവിന്റെ തുടക്കം ഇതോടെയാണെന്നും വിലയിരുത്തപ്പെടുന്നു
Content Highlights: know the campus on tiss