വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

അനീഷ്
അനീഷ്

കൊട്ടിയം: മൊബൈൽ ക്യാമറ ഉപയോഗിച്ച് വീട്ടമ്മയുടെ കുളിമുറിദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവിനെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. അയത്തിൽ സ്നേഹ നഗർ-88, കാവുങ്ങൽകിഴക്കതിൽനിന്ന് പുന്തലത്താഴം മംഗലത്ത് നടക്കടുത്ത് സഹകരണ ബാങ്കിന് സമീപം ശ്രീവത്സത്തിൽ വാടകയ്ക്ക് താമസിക്കുന്ന അനീഷ് (28) ആണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാൾ മൊബൈൽ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ കടന്നുകളയുകയായിരുന്നു.

ഒളിവിൽ പോയ ഇയാളെ പിടികൂടുന്നതിനായി കൊല്ലം എ.സി.പി. പ്രദീപ്കുമാറിന്റെ നിർദേശപ്രകാരം ഇരവിപുരം എസ്.എച്ച്.ഒ. കെ.വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ സുഹൃത്തുക്കളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായ പ്രതി പിടിയിലായത്.

ഇരവിപുരം വനിതാ എസ്.ഐ. നിത്യ സത്യൻ, എസ്.ഐ.മാരായ അനീഷ് എ.പി., ബിനോദ്, ദീപു, പ്രൊബേഷണറി എസ്.ഐ. അഭിജിത്ത്, സി.പി.ഒ. വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഇതിനുമുമ്പ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരുകയാണ്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മൊബൈൽ ഫോൺ പോലീസ് ശാസ്ത്രീയ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്.

Content Highlights:youth attempts to capture womans bath scene arrested

Content Highlights: