ഒരു കുടുംബത്തിന്റെ അത്യാർത്തി; ലക്ഷക്കണക്കിന് ജീവനുകളെടുത്ത ഓപിയോയ്ഡ് ദുരന്തം | Sins & Sorrows

സാക്ലര്‍ കുടുംബത്തിലെ അംഗങ്ങളായ ഡോ റിച്ചാര്‍ഡ് സാക്​ലർ (ഇടത്തുനിന്ന് രണ്ടാമത്),  ജോനാഥന്‍ സാക്​ലർ (വലതുനിന്ന് രണ്ടാമത്), റെയ്മണ്ട് സാക്​ലർ ബെവര്‍ലി സാക്​ലർ (ഇരിക്കുന്നവര്‍)
സാക്ലര്‍ കുടുംബത്തിലെ അംഗങ്ങളായ ഡോ റിച്ചാര്‍ഡ് സാക്​ലർ (ഇടത്തുനിന്ന് രണ്ടാമത്), ജോനാഥന്‍ സാക്​ലർ (വലതുനിന്ന് രണ്ടാമത്), റെയ്മണ്ട് സാക്​ലർ ബെവര്‍ലി സാക്​ലർ (ഇരിക്കുന്നവര്‍)

ജീവൻരക്ഷയ്ക്കുള്ളതാണ് മരുന്നുകൾ. എന്നാൽ, ഇതേ മരുന്ന് മരണകാരണവും മരുന്ന് കമ്പനി മരണത്തിന്റെ വ്യാപാരികളും ആയാലോ? അമേരിക്കയെ പിടിച്ചുകുലുക്കിയ ഓപിയോയ്​ഡ് ദുരന്തം അതിനുള്ള ഉദാഹരണമാണ്. അമേരിക്കയിലെ  സാക്‌ലർ കുടുംബവും അവരുടെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ പർഡ്യൂ ഫാർമയും വഴിമരുന്നിട്ട ഓപിയോയ്​ഡ് ദുരന്തത്തിൽ രണ്ട് പതിറ്റാണ്ടിനിടെ മരിച്ചത് ലക്ഷക്കണക്കിന് ആളുകളാണ്. അതിലേറെയും അമ്പത് വയസ്സിന് താഴെ പ്രായമുള്ളവർ. ഈ ദുരന്തത്തിൽ സാക്‌ലർ കുടുംബം നിർണായക പങ്കുവഹിച്ചുവെന്നാണ് ഉയരുന്ന ആരോപണം. 

ആരോഗ്യരംഗത്ത് വിപ്ലവകരമായ കണ്ടുപിടിത്തമാണ് വേദനസംഹാരികളുടേത്. കാൻസർ പോലുള്ള കഠിനമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവർ, സങ്കീർണമായ ശസ്ത്രക്രിയകൾക്ക് വിധേയവർ, മൈഗ്രേൻ, നടുവേദന, സന്ധിവാതം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങൾക്ക് വേദനസംഹാരിയായ ഓപിയോയ്​ഡ് അ ടങ്ങിയ മരുന്നുകൾ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. നാഡീവ്യവസ്ഥയിലെ ഓപിയോയ്​ഡ് റിസപ്‌റ്റേഴ്‌സുകളെ സജീവമാക്കുകയാണ് ഓപിയോയ്​ഡ് ചെയ്യുന്നത്. ഇവ സജീവമാകുമ്പോൾ വേദന രേഖപ്പെടുത്തുന്ന സംവേദനങ്ങളെ തടയുന്നു. വേദന അനുഭവപ്പെടാത്തതിന് പുറമേ, ശാന്തതയും അൽപ്പം ആനന്ദവും നൽകും. ഇത് ഡോക്ടർമാരുടെ നിർദേശാനുസരണം മാത്രമേ ഉപയോഗിക്കാവൂ എന്ന് നിബന്ധനയുണ്ട്. ഓരോ രോഗിക്കും എത്ര ഡോസ് നൽകണമെന്നും എത്ര കാലം നൽകണമെന്നുമെല്ലാം കൃത്യമായ മാനദണ്ഡങ്ങളുണ്ട്.

Content Highlights: opioid pandemic, America, Sackler family, Purdue pharma, drug abuse, victims

Continue reading