ഏറ്റവും സന്തോഷവാനായി ജോ അറിഡി മരണത്തിലേക്കു നടന്നു; 72 വർഷത്തിനു ശേഷം കാലം കാത്തുവെച്ച മാപ്പ്‌

ജോ അറിഡി, വധശിക്ഷയ്ക്ക് മുന്‍പ് ജോ അറിഡി തന്റെ ടോയ് ട്രെയിന്‍ സഹതടവുകാരന് നല്‍കുന്നു| Photo Credit: Wikimedia Commons, http://friendsofjoearridy.com/
ജോ അറിഡി, വധശിക്ഷയ്ക്ക് മുന്‍പ് ജോ അറിഡി തന്റെ ടോയ് ട്രെയിന്‍ സഹതടവുകാരന് നല്‍കുന്നു| Photo Credit: Wikimedia Commons, http://friendsofjoearridy.com/

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്. നീതിനിര്‍വഹണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വര്‍ഷങ്ങളായി പാടി പഴകിയ വാചകം എന്നതിനപ്പുറം അതിന്റെ പ്രസക്തി എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? ജോ അറിഡി എന്ന യുവാവിന്റെ ജീവിത കഥ അതിന് ഉദാഹരണമാണ്. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന, ഒരു ചെറിയ കുട്ടിയുടെ മനസ്സുമായി ജീവിച്ച ആ ഇരുപത്തിമൂന്നുകാരന്‍, താൻ  ചെയ്യാത്ത കുറ്റത്തിനാണ് കൊളറാഡോയിലെ ജയിലില്‍ വധശിക്ഷ ഏറ്റുവാങ്ങിയത്. ഗ്യാസ് ചേംബറിനകത്തേക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ അവനെ കടത്തിവിടുമ്പോഴും ചെറുചിരിയോടെയാണ് അവന്‍ നടന്നുനീങ്ങിയത്. മരണമെന്തെന്ന് അവന് അറിയുമായിരുന്നില്ല. തൊട്ടടുത്ത നിമിഷം ചേംബറിനുളളില്‍ ജീവിതം ഒടുങ്ങുമെന്ന് അവൻ  തിരിച്ചറിഞ്ഞുമില്ല. ഒരുപക്ഷേ അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ഇന്നും ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്ന ഒരു വധശിക്ഷ. 'ഹാപ്പിയെസ്റ്റ് മാന്‍ ഓണ്‍ ദ ഡെത്ത് റോ' എന്നാണ് ജയില്‍ അധികൃതരും പിന്നീട് ലോകവും അവനെ വിശേഷിപ്പിച്ചത്. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന നിരപരാധിയുടെ മരണം!

ആരാണ് ജോ അറിഡി?

Content Highlights: Joe Arridy tragic story of the Happiest Man on Death Row, US Judicial system

Continue reading