909 ഭക്തര്‍ക്ക് വിഷം നല്‍കി ആത്മഹത്യ ചെയ്യിപ്പിച്ച ആൾദെെവം| Sins & Sorrows

.
.

1978 നവംബർ 17 ഒരു ഞായറാഴ്ച.  ഗയാനയ്ക്ക് സമീപമുള്ള പീപ്പിള്‍സ് ടെംപിൾസ് എന്ന കൾട്ടിന്റെ തലവൻ ജിം ജോൺസ് തന്റെ അനുയായികളോട് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടുന്നു. ഭൂമിയിലെ പെെശാചിക ശക്തികളുടെ, ശത്രുക്കളുടെ  വലയിൽ വീഴാതെ മോക്ഷം. അതായിരുന്നു അയാളുടെ വാഗ്ദാനം. ബാരലുകളിൽ നിറച്ചു വച്ചിരുന്ന സയനൈഡ് കലർത്തിയ പഴച്ചാറുകൾ അനുയായികൾക്ക് മുന്നിൽ നിരത്തി വച്ചു. ആരാധ്യ പുരുഷന്റെ വാക്കുകൾ കേട്ട വിശ്വാസികളിൽ പലർക്കും അത് ദൈവവചനം പോലെ തോന്നിയെങ്കിലും കുറച്ചുപേർ മടിച്ചു നിന്നു. അപ്പോൾ അയാൾ ഇങ്ങനെ പറഞ്ഞു, 'നിങ്ങൾക്ക് മരിക്കാൻ മറ്റു വഴികളില്ല, ഭയപ്പെടേണ്ട, മനുഷ്യത്വരഹിതമായ ലോകത്തിന്റെ അവസ്ഥയിൽ വിപ്ലവകരമായ ആത്മഹത്യയാണ് നമ്മൾ നടത്തുന്നത്.' ആദ്യം സംഘത്തിലെ കുട്ടികളെ കൊല്ലാനായിരുന്നു അയാളുടെ നിർദ്ദേശം. അതിനെതിരേ അയാളുടെ ഭാര്യയടക്കം പ്രതിഷേധിച്ചുവെങ്കിലും മുന്നോട്ട് പോകാനായിരുന്നു  തീരുമാനം. ഒടുവിൽ സംഘത്തിലെ ഓരോരുത്തരായി ഹൃദയവേദനയോടെ സ്വന്തം കുഞ്ഞുങ്ങൾക്ക് വിഷം പകർന്നു. മടിച്ച നിന്ന മുതിര്‍ന്നവരെ ബലപ്രയോഗത്തിലൂടെ കീഴടക്കി വായിൽ വിഷം ഒഴിച്ചു നൽകി. ചിലർ സ്വമേധയാ എടുത്തു കുടിച്ചു. തൊള്ളായിരത്തിലേറെ മനുഷ്യരാണ് അന്നവിടെ മരിച്ചുവീണത്. 

ആരാണ് ജിം ജോൺസ്

Content Highlights: Jim jones, the story of cult leader, most dangerous religious group, sins and sorrows

Continue reading