മദ്യപിച്ച് വഴക്ക്, ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭാര്യ കുളത്തില്‍ ചാടി; സംഭവം കടയ്ക്കലില്‍

കടയ്ക്കല്‍(കൊല്ലം): കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ വെട്ടിയശേഷം ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചു. കുമ്മിള്‍ വട്ടത്താമര തടത്തരികത്ത് വീട്ടില്‍ ഷീല (54) ആണ് ഭര്‍ത്താവ് രാമചന്ദ്ര(65)നെ വെട്ടിയശേഷം വീടിനുസമീപത്തെ കുളത്തില്‍ച്ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരെയും നാട്ടുകാര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ചൊവ്വാഴ്ചയായിരുന്നു സംഭവം.
മദ്യപിച്ച് വീട്ടില്‍ നിരന്തരം വഴക്കുണ്ടാക്കുന്ന ആളായിരുന്നു രാമചന്ദ്രനെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസവും ഇത് ആവര്‍ത്തിച്ചപ്പോള്‍ സഹികെട്ട് ഭാര്യ ഭര്‍ത്താവിനെ വെട്ടുകയായിരുന്നു. മുഖത്തും ശരീരത്തും വെട്ടേറ്റിട്ടുണ്ട്. കടയ്ക്കല്‍ പോലീസ് കേസെടുത്തു.
Content Highlights: wife attempts to suicide after hacking husband in kadakkal kollam