ആർ. വീരമണിക്കെതിരായ പോക്‌സോ കേസ്; പ്ലസ്ടു വിദ്യാർഥിയുടെ ആത്മഹത്യയിൽ പുതിയ FIR, കൂട്ടുപ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ചെന്നൈ: ചെന്നൈയിലെ പ്രമുഖ ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണി മുഖ്യപ്രതിയായ പോക്‌സോ കേസിൽ കൂട്ടുപ്രതികളുടെ ജാമ്യാപേക്ഷ പ്രത്യേക പോക്‌സോ കോടതി ഇന്ന് പരിഗണിക്കും. ആർ. വീരമണിക്ക് കുട്ടികളെ എത്തിച്ചു നൽകിയിരുന്ന മഹേന്ദ്രസിംഹൻ, ഭാര്യ ശാന്തി എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.
നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ പോലീസ് അതിനെ ശക്തമായി എതിർത്തിരുന്നു. പ്രതികൾ പുറത്തിറങ്ങിയാൽ ഇരകളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നത്. പോലീസിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് കോടതി കേസ് ഇന്നത്തേക്ക് മാറ്റിവെച്ചത്.
അതേസമയം, മുഖ്യപ്രതിയായ ആർ. വീരമണിക്കെതിരെ ഇന്നലെ ഒരു പുതിയ എഫ്‌ഐആർ കൂടി പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ ധനസഹായം നൽകിയ പെൺകുട്ടിയെ ബലാത്സംഗംചെയ്തുവെന്നും, ഇതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്നും കാണിച്ച് പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്.
Content Highlights: A special POCSO court in Chennai is considering the bail applications of Mahendrasimhan and his wife Shanti, co-accused in a POCSO case involving prominent granite businessman R. Veeramani. Police have opposed the bail, citing concerns that the accused might influence victims and destroy evidence, leading the court to postpone the decision.