'ഭാര്യയ്ക്ക് സുഖമില്ല, എനിക്ക് നിന്റെ കൂടെ കിടക്കണം'- വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയ സ്കൂൾ ഓപ്പറേറ്റർ അറസ്റ്റിൽ

കുശിനഗർ: ഉത്തർപ്രദേശിലെ കുശിനഗറിൽ വനിതാ ജീവനക്കാരിയോട് അശ്ലീല പരാമർശം നടത്തിയ സ്വകാര്യ സ്കൂൾ ഓപ്പറേറ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കുശിനഗർ സ്വദേശിയായ ദിനേശ് റായിയാണ് അറസ്റ്റിലായത്. ഇയാൾ ജീവനക്കാരിയോട് മോശമായി പെരുമാറുന്ന അഞ്ച് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്.
സംഭാഷണത്തിനിടെ, തന്റെ ഭാര്യയ്ക്ക് സുഖമില്ലെന്നും അതിനാൽ ജീവനക്കാരിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും റായി പറയുന്നത് കേൾക്കാം. എന്നാൽ, തനിക്ക് കുടുംബമുണ്ടെന്നും തന്നോട് എങ്ങനെ ഇങ്ങനെ സംസാരിക്കാൻ കഴിയുമെന്നും ചോദിച്ച് ജീവനക്കാരി ഇതിനെ ശക്തമായി എതിർക്കുന്നുണ്ട്. വീഡിയോ വൈറലായതിനെ തുടർന്ന് രവീന്ദ്രനഗർ ധൂസ് പോലീസ് റായിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ലൈംഗികാതിക്രമം, മനഃപൂർവ്വം പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്.എച്ച്.ഒ അനിൽ കുമാർ സിങ്ങിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റായിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ തെളിവുകളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് പോലീസ് അറിയിച്ചു.
Content Highlights: A private school operator in Kushinagar, UP, was arrested after a video of his objectionable remarks went viral., The accused, Dinesh Rai, was recorded making inappropriate proposals to a female staff member., Police registered FIR No. 160/2026 under BNS sections for sexual harassment, causing hurt, and intimidation.