റൂം മേറ്റിനെ കൊലപ്പെടുത്തി മൃതശരീരം മൂന്നുവർഷം ഫ്രീസറിൽ സൂക്ഷിച്ചു; ജീവിച്ചിരുപ്പുണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമം

#ന്യൂസ് ഡെസ്ക്ക്
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ലിവർപൂൾ: റൂം മേറ്റായ വനിതയെ കൊന്ന് മൃതശരീരം മൂന്നുവർഷം ഫ്രീസറിൽ സൂക്ഷിച്ച കേസിൽ യുകെയിൽ 65കാരൻ അറസ്റ്റിലായി. ജോർജ് ഗോർ‍ഡോനാണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ സുഹൃത്തും റൂം മേറ്റുമായ ഡെലിയ മെകിനർനിയാണ് (64) കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹത്തിനൊപ്പം ഡെലിയ വളർത്തിയ ഗിനി പന്നിക്കുട്ടികളുടെ ശവവും ഇയാൾ സൂക്ഷിച്ചിരുന്നു. 2023 ഏപ്രിലിലാണ് കൊലപാതകം ന‌ടന്നത്.

അമിത അളവിൽ മരുന്ന് കഴിച്ചതിനെത്തുടർന്നുണ്ടായ ഡെലിയയുടെ "ദുരിതം അവസാനിപ്പിക്കാൻ" താൻ അവളെ ചുറ്റിക കൊണ്ട് അടിച്ചു എന്ന് ഇയാൾ ആദ്യം പോലീസിനോട് പറഞ്ഞു. എന്നാൽ സ്വയം പ്രതിരോധിച്ചതിന്റെ ഭാഗമായാണ് ഡെലിയയെ കൊലപ്പെടുത്തിയതെന്ന് പിന്നീട് അവകാശപ്പെട്ടു.

ഡെലിയയക്ക് സുഖമില്ലെന്നും വലിയ തിരക്കാണെന്നും പറഞ്ഞ് അയൽക്കാർക്കും ബന്ധുക്കൾക്കും പലപ്പോഴും ഇയാൾ വ്യാജ സന്ദേശങ്ങൾ അയക്കുമായിരുന്നു. ഡെലിയയ്ക്ക് അർഹമായ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തെ തുടർന്നാണ് ജോർജ് ഗോർഡൻ നടത്തിയ ക്രൂരകൃത്യം പുറത്തത്തിയത്. ഡെലിയ ജീവിച്ചിരുപ്പുണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച ജോർജ്, ഇവരുടെ ക്രഡിറ്റ് കാർഡുപയോഗിച്ച് പണം പിൻവലിക്കുകയും ലോൺ എടുക്കുകയും സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്തതായി പോലീസ് കണ്ടെത്തി. കാെലപാതകത്തിന് ശേഷം ഡെലിയയുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കുകയും ഫ്രീസറിന് ഓർഡർ നൽ‌കുകയുമായിരുന്നു. പോർച്ചുഗലിലേക്ക് താമസം മാറാൻ മെകിനർനി പദ്ധതിയിട്ടിരുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് ഈ കൊലപാതകം നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Content Highlights: A 65-year-old man named George Gordon was arrested in the UK., He murdered his 64-year-old roommate, Delia McNairney, in April 2023., The body was kept hidden in a freezer for three years alongside her pet guinea pig's remains., The accused misused her credit cards and financial accounts after the murder.