ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് വിൽക്കുന്ന രണ്ടുപേർ പിടിയിൽ; നിസ്സാരവിലയ്ക്ക് വാങ്ങി ഉടൻ പൊളിച്ചുമാറ്റും

#ന്യൂസ് ഡെസ്ക്
അനന്ദു പി. അനിൽ
അനന്ദു പി. അനിൽ

കടുത്തുരുത്തി: വീടുകളിൽനിന്ന് ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചു പൊളിച്ചുവിൽക്കുന്ന സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിൽ. ആർപ്പൂക്കര ഇരട്ടക്കുളങ്ങര പ്ലാത്തിപ്പറമ്പിൽ അനന്ദു പി. അനിൽ (19), സുഹൃത്ത് കടുത്തുരുത്തി സ്വദേശി കൗമാരക്കാരൻ എന്നിവരാണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്.

ഇരവിമംഗലം മേട്ടുംപാറ മറ്റത്തിൽ ശ്രേയസിന്റെ ബൈക്ക് മോഷണംപോയ കേസിലാണ് ഇരുവരും പിടിയിലായത്. എസ്.എച്ച്.ഒ. ഡി. രജീഷ് കുമാർ, എസ്‌.ഐ. ശരണ്യ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോഷ്ടിച്ച ബൈക്ക് ആക്രിക്കടയിൽ വില്ക്കും. പണം ആഡംബരജീവിതത്തിനാണ് ഇവർ ഉപയോഗിച്ചിരുന്നത്. ആക്രിക്കട കണ്ടെത്തിയെങ്കിലും ബൈക്ക് കണ്ടെടുക്കാനായില്ല.

മോഷ്ടിച്ചുകൊണ്ടുവരുന്ന ബൈക്കും കാറും നിസ്സാരവിലയ്ക്കുവാങ്ങി കുറഞ്ഞസമയത്തിനകം പൊളിച്ചുമാറ്റുന്ന ആക്രിക്കട കടുത്തുരുത്തിക്കു സമീപമുണ്ടെന്നും പോലീസ് കണ്ടെത്തി.

Content Highlights: Two suspects arrested for stealing two-wheelers in Kaduthuruthy., Stolen vehicles were sold to local scrap dealers for quick cash., Proceeds from the sales were used to fund a luxurious lifestyle., Police investigation led by SHO D. Rajeesh Kumar and SI Sharanya.