ബിയര്‍ ചോദിച്ചിട്ട് കൊടുത്തില്ല, ബാറില്‍ മദ്യപിക്കുകയായിരുന്ന മൂന്നുപേരെ കുത്തിപരിക്കേല്‍പ്പിച്ചു

പറവൂര്‍: ബിയര്‍ ചോദിച്ചിട്ട് കൊടുക്കാത്തതിനെ തുടര്‍ന്ന് മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
അക്രമം നടത്തിയ തട്ടുകടവ് മേലേടത്ത് വീട്ടില്‍ നിക്‌സന്‍ (29), പറുദീസ നഗര്‍ കക്കാട്ട്പറമ്പില്‍ സനൂപ് (36) എന്നിവരാണ് അറസ്റ്റിലായത്. നഗരമധ്യത്തിലെ ജയ ബാറിലാണ് ചൊവ്വാഴ്ച രാത്രി സംഭവം നടന്നത്.
ആലുമാവ് സ്വദേശി കൃഷ്ണദാസ് (21), മുറവന്‍തുരുത്ത് സ്വദേശി അജീഷ് (28), കൊടുങ്ങല്ലൂര്‍ സ്വദേശി വിഷ്ണു (33)എന്നിവര്‍ക്കാണ് കുത്തേറ്റത്. കൃഷ്ണദാസും അജീഷും വിഷ്ണുവും കുടിച്ചുകൊണ്ടിരുന്ന ബിയര്‍, നിക്‌സനും സനൂപും ചോദിച്ചതാണ് അക്രമത്തിന് കാരണം.
അജീഷ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലും കൃഷ്ണദാസും വിഷ്ണുവും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. അജീഷിന് വയറിലാണ് കുത്തേറ്റത്. കൃഷ്ണദാസിന് പുറത്തും കുത്തേറ്റു.
അക്രമികളെ ബാറില്‍വെച്ചുതന്നെ പോലീസ് പിടികൂടി. ഇവര്‍ക്കെതിരേ പറവൂര്‍, മുനമ്പം പോലീസ് സ്റ്റേഷനുകളില്‍ ലഹരിമരുന്ന് ഉള്‍പ്പെടെ ഒട്ടേറെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
Content Highlights: three stabbed in a bar in paravoor two accused arrested